പതിനഞ്ചുവയസിലെ പ്രതിരോധ കുത്തിവെയ്പ്പിനെത്തിയ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആര്യനാട് രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെച്ചു. പതിനഞ്ചുവയസിലെ പ്രതിരോധ കുത്തിവെയ്പ്പിനെത്തിയതായിരുന്നു കുട്ടികള്‍. ഇവര്‍ക്കാണ് ആശുപത്രിയല്‍ വാക്‌സിന്‍ മാറി കുത്തിയത്. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഏറെ സൂക്ഷ്മായി നല്‍കേണ്ട കോവിഡ് വാക്‌സിനേഷനാണ് ആര്യനാട് രണ്ടു പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്.

പ്രതിരോധ കുത്തിവെയ്പ്പിനെത്തിയ കുട്ടികളോട് പ്രായം പോലും ചോദിക്കാതെയാണ് കോവിഡ് വാക്‌സിന്‍ നല്‍കിയത്. മൂന്നാമത് ഒരു വിദ്യാര്‍ഥി പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാനെത്തിയപ്പോള്‍ പ്രതിരോധ കുത്തിവെയ്പ്പില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ തന്റെ രണ്ടു കൂട്ടുകാര്‍ക്ക് പ്രതിരോധ കുത്തിവെയ്‌പ്പ് കിട്ടിയെന്ന് മൂന്നാമത്തെ വിദ്യാര്‍ഥി പറഞ്ഞു.

ഇതോടെയാണ് നേരത്തെ വന്ന രണ്ടു പേര്‍ കുട്ടികളായിരുന്നുവെന്നും കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെച്ച അബദ്ധവും ആശുപത്രി അധികൃതര്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ റജിസ്‌ട്രേഷന്‍ നടത്തി മാത്രം ആളുകള്‍ വാക്‌സിനേഷന്‍ റൂമില്‍ പ്രവേശിക്കുമ്പോള്‍ കുട്ടികള്‍ മറ്റൊരു വഴിയിലൂടെ വാക്‌സിനേഷന്‍ റൂമിലെത്തുകയായിരുന്നു.

പതിനെട്ടു വയസുകഴിഞ്ഞവരാണെന്ന് കരുതി നഴ്‌സ് കോവിഡ് വാക്‌സിന്‍ നല്‍കുകയായിരുന്നു. പ്രതിരോധ കുത്തിവെയ്‌പ്പെന്ന് ചോദിക്കാതെ കുട്ടികള്‍ വാക്‌സിനേഷന്‍ റൂമിലെത്തുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുട്ടികള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...

‘ഡി.വൈ.എഫ്.ഐ അംഗമാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം’; ഡ്രൈവർ വിവാദത്തിൽ കെ.എ. തുളസിയുടെ മറുപടി

0
പാലക്കാട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഡ്രൈവറായി നിയമിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി...

ശബ്ദവും ഭാവവും കൊണ്ട് തലമുറകളെ കീഴടക്കിയ ഗായിക; എസ്. ജാനകിക്ക് ആദരാഞ്ജലിയുമായി പിണറായി

0
തിരുവനന്തപുരം: എസ് ജാനകിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി...