ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് വാക്‌സിൻ എടുക്കുന്നവരുടെ എണ്ണത്തിൽ വർധന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ എടുക്കുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 23 മുതൽ 26 വരെ 4.4 ലക്ഷം പേരാണു വാക്‌സിൻ എടുത്തതെങ്കിൽ പിന്നീടുള്ള 4 ദിവസം 6.25 ലക്ഷം പേർ വാക്സിൻ സ്വീകരിച്ചു. ഈ ദിവസങ്ങൾക്കിടെ ആദ്യ ഡോസ് വാക്സിനേഷൻ 36,428ൽ നിന്ന് 57,991 ആയും രണ്ടാം ഡോസ് 4.03 ലക്ഷത്തിൽ നിന്ന് 5.67 ലക്ഷമായും വർധിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.

ഒമിക്രോൺ പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക കോവിഡ് വാക്‌സിനേഷൻ യജ്ഞവും തുടങ്ങി. വാക്‌സിനേഷൻ പൂർത്തീകരിക്കാൻ ബാക്കിയുള്ളവരെ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ കണ്ടെത്തുകയാണു ലക്ഷ്യം. സംസ്ഥാനത്ത് 96.3% (2,57,04,744) പേർക്ക് ആദ്യ ഡോസ് വാക്‌സിനും 65.5% പേർക്ക് (1,74,89,582) രണ്ടാം ഡോസ് വാക്‌സിനും നൽകി. 8 ലക്ഷത്തോളം ഡോസ് സ്റ്റോക്കുണ്ട്. കൂടുതൽ വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റിപ്പുറം ബസ് അപകടം : അപകടത്തിന് കാരണം അമിത വേഗത ; ഡ്രൈവർക്ക് നോട്ടീസ്...

0
മലപ്പുറം : കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ബസിന്റെ അമിത വേഗമെന്ന്...

പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം : ഉത്തരവിറങ്ങി

0
ന്യൂഡൽഹി : പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ...

പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

0
കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തില്‍...

യുവാക്കളുമായി സംവാദം : മോഹൻ ഭാഗവതിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ; അഭിജീത്...

0
മുംബൈ : യുവാക്കളുമായി സംവദിക്കാനുള്ള ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ തീരുമാനത്തെ...