Wednesday, May 15, 2024 2:56 pm

പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തിയ കേസ് ; പ്രതി നാസറിനെ സിപിഎം പുറത്താക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ലയിൽ സിപിഎം വനിതാ നേതാവിനെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിലെ രണ്ടാം പ്രതി നാസറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം തീരുമാനം. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമടുത്തത്. സിപിഎം കാൻഡിഡേറ്റ് അംഗവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമാണ് നാസർ. സംഭവത്തിൽ പാർട്ടി തല അന്വേഷണം നടത്താനും സിപിഎം തീരുമാനിച്ചു. കേസിൽ, തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനാണ് മുഖ്യപ്രതി.

ഒരുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിൽ വച്ച് യുവതിക്ക് ജ്യൂസ് നൽകി മയക്കി പീഡിപ്പിച്ച് നഗ്നചിത്രം പകർത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയോട് പ്രതികള്‍ രണ്ടുലക്ഷം ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെട്ടു. സംഭവത്തില്‍ സജിമോന്‍, നാസര്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് പോലീസ് കേസ്. ഇതിൽ പത്ത് പേർ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരാണ്. തിരുവല്ല നഗരസഭയിലെ രണ്ട് കൗൺസിലർമാരും അഭിഭാഷകനും ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരിൽ ഉൾപ്പെടുന്നു. മുമ്പ് വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോന്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെമ്പ് ഖനിയിൽ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു ; മണിക്കൂറുകൾക്ക് ശേഷം 14...

0
ജയ്പൂർ: രാജസ്ഥാനിലെ ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു....

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി ; കേരളം ഗൂണ്ടകളുടെ പറുദീസയെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ്...

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ; ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക്

0
തിരുവനന്തപുരം: തെക്കൻ കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി കേന്ദ്ര...

വള്ളികുന്നത്തിന്‍റെ കിഴക്കൻമേഖലയിൽ കാട്ടുപന്നികളുടെ ആക്രമണവും ശല്യവും രൂക്ഷമാകുന്നു

0
വള്ളികുന്നം : വള്ളികുന്നത്തിന്‍റെ കിഴക്കൻമേഖലയിൽ കാട്ടുപന്നികളുടെ ആക്രമണവും ശല്യവും രൂക്ഷമാകുന്നു. കഴിഞ്ഞ...