Monday, May 6, 2024 12:36 pm

കൈകളിലെ ചുളിവിന് വിട ; എളുപ്പം നീക്കാന്‍ വഴിയുണ്ട്

For full experience, Download our mobile application:
Get it on Google Play

ചര്‍മ്മത്തിന്റെ മുകളിലെ പാളി അതിലോലമായതാണ്. മലിനീകരണം, സൂര്യന്റെ ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികള്‍, പൊടി, മറ്റ് ബാഹ്യ ഉല്‍പ്പന്നങ്ങള്‍ എന്നിങ്ങനെ എല്ലാത്തരം ഘടകങ്ങളെയും തടഞ്ഞു നിര്‍ത്തുന്നത് നിങ്ങളുടെ ചര്‍മ്മമാണ്. എന്നാല്‍ ഇതേ ചര്‍മ്മത്തെ ദുര്‍ബലമാക്കാനും ഇതെല്ലാം തന്നെ മതി. അതിനാല്‍ കൈകളുടെ പുറം ഭാഗങ്ങള്‍ പോലുള്ള പ്രദേശങ്ങള്‍ പെട്ടെന്ന് വരണ്ടതും ചുളിവുള്ളതുമായി മാറുന്നു.

വിറ്റാമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാല്‍ സമ്പന്നമായ നാരങ്ങ ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയാണ്. നിങ്ങളുടെ കൈകളിലെ ചുളിവുകള്‍ നീക്കം ചെയ്യാനായി നിങ്ങള്‍ക്ക് നാരങ്ങ നീരും തവിട്ട് നിറത്തിലുള്ള പഞ്ചസാരയും ഉപയോഗിച്ച് സ്‌ക്രബ് തയാറാക്കി പുരട്ടാവുന്നതാണ്. ഒരു പാത്രത്തില്‍ 1 നാരങ്ങ പിഴിഞ്ഞെടുക്കുക. വിത്തുകള്‍ നീക്കം ചെയ്യുക.

ഇതിലേക്ക് ½ ടേബിള്‍സ്പൂണ്‍ തവിട്ട് പഞ്ചസാര ചേര്‍ക്കുക. ഇത് നല്ലവണ്ണം മിക്‌സ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ പുറം കൈയ്യില്‍ ചുളിവുകള്‍ ഉള്ളയിടത്ത് പുരട്ടി സ്‌ക്രബ് ചെയ്യുക. ഓരോ ഒന്നിടവിട്ട ദിവസവും ഇത് ആവര്‍ത്തിക്കുക. ശൈത്യകാലത്ത് സുലഭമായി ലഭിക്കുന്ന പച്ചക്കറിയാണ് തക്കാളി. വിറ്റാമിന്‍ സിയും മറ്റ് ഗുണകരമായ പോഷകങ്ങളും ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

തക്കാളി ഉപയോഗിക്കുന്നതിലൂടെ യുവത്വമുള്ള ചര്‍മ്മം നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും. രണ്ട് തക്കാളി എടുത്ത് ഒരു പാത്രത്തില്‍ നന്നായി പിഴിയുക. ഇതിന്റെ പള്‍പ്പ് ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. ഈ ജ്യൂസില്‍ നിങ്ങളുടെ കൈകള്‍ മുക്കിവെയ്ക്കുക. ചുളിവുകള്‍ അകറ്റാനായി ദിവസത്തില്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതാണ്.

മിക്കവാറും എല്ലാ വീടുകളിലും അരിമാവ് ലഭ്യമാണ്. രുചികരമായ വിഭവങ്ങള്‍ തയ്യാറാക്കുന്നത് മാത്രമല്ല, നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനും അരിമാവ് ഉപയോഗിക്കാം. അതിശയകരമായ സൗന്ദര്യ ഗുണങ്ങള്‍ അടങ്ങിയതാണ് ഇത്. നിങ്ങളുടെ പുറംകൈയ്യിലെ ചുളിവുകള്‍ നീക്കാന്‍ അരിമാവ് പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. ഒരു പാത്രത്തില്‍ 1 ടേബിള്‍ സ്പൂണ്‍ അരി മാവ് ചേര്‍ക്കുക. അതില്‍ 1 ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍ ചേര്‍ക്കുക. രണ്ടും നല്ലവണ്ണം മിക്‌സ് ചെയ്ത് സ്‌ക്രബ് ആയി കൈകളില്‍ പുരട്ടുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി, റാന്നി മേഖലകളില്‍ ഇലതീനിപ്പുഴുക്കളുടെ ശല്യം രൂക്ഷം

0
കോന്നി :  കോന്നി, റാന്നി മേഖലകളില്‍ ഇലതീനിപ്പുഴുക്കളുടെ ശല്യം രൂക്ഷം.  തേക്ക്...

ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നവർക്ക് മരുന്നില്ല ; രോഗികളോട് ജില്ലാ ക്ഷയരോഗ ആശുപത്രിയിലെത്താൻ നിർദ്ദേശം

0
കോഴിക്കോട്: സർക്കാർ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും മുഖേന പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ക്ഷയരോഗ...

ബൈക്ക് അപകടത്തിൽ പരിക്കേറ്റ സഹയാത്രികനെ റോഡിൽ ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ച സംഭവം ; കുലശേഖരപതി...

0
പത്തനംതിട്ട : ബൈക്ക് അപകടത്തിൽ പരിക്കേറ്റ സഹയാത്രികനെ റോഡിൽ ഉപേക്ഷിച്ച് രക്ഷപെടാന്‍...

കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പോലീസ് ; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

0
കൊച്ചി: പനമ്പിള്ളി നഗറില്‍ ഫ്ലാറ്റിൽ നിന്നും അമ്മ താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ...