Friday, May 3, 2024 11:34 am

നാഗാലാന്റ് വെടിവെപ്പ് ; യഥാർത്ഥത്തിൽ സംഭവിച്ചതെന്ത് ? കേന്ദ്രം വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി : വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 പേർ കൊല്ലപ്പട്ട സംഭവത്തെ അപലപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി. നാഗാലാൻഡിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. പൗരന്മാരോ, ജവാന്മാരും സുരക്ഷിതരല്ലാത്ത നാട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ഒരു സൈനികനും കൊല്ലപ്പെട്ടു. സംഭവത്തിൽ നാഗാലാൻഡ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഖനി തൊഴിലാളികളായ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ തൊഴിലാളികളുടെ സംഘം ട്രക്കിൽ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് സുരക്ഷസേന വെടിവെച്ചത്.

വിഘടനവാദികൾ ആക്രമണം നടത്താൻ എത്തുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് സൈന്യം ഇവിടെ തെരച്ചിൽ നടത്തുകയായിരുന്നു. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്കു നേരെ വെടിവെച്ചെന്നാണ് സൈന്യത്തിന്റെ വിശദീകരണം. സംഭവത്തിൽ ഖേദം രേഖപ്പെടുത്തിയ സൈന്യം അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

വെടിവെപ്പിന് പിന്നാലെ മേഖലയിൽ സംഘർഷ സാഹചര്യമാണ്. പ്രതിഷേധം നടത്തിയ ഗ്രാമീണർ സൈനിക വാഹനങ്ങൾ കത്തിച്ചു. സമാധാനം പാലിക്കണമെന്നും കേസിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും നാഗാലാൻഡ് മുഖ്യമന്ത്രി വ്യക്തമാക്കി. ഗ്രാമീണർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാഗാലാൻഡിൽ നടക്കുന്ന ഹോൺബിൽ ഉത്സവത്തിൽ നിന്ന് ആറ് ഗോത്ര സംഘടനകൾ പിൻമാറി. മറ്റു അനിഷ്ട സംഭവങ്ങൾ നടക്കാതെയിരിക്കാൻ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രോഹിത് വെമുലയുടെ ആത്മഹത്യ : കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലീസ് ; ഹൈക്കോടതിയിൽ ഇന്ന്...

0
ബെം​ഗളൂരു: രോഹിത് വെമുലയുടെ ആത്മഹത്യയിൽ കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ്. തെലങ്കാന...

മെഡിക്കൽ കോളേജ് വട്ടമൺ റോഡിലെ ഒരുവശത്ത് റോഡിലേക്ക് ഇറങ്ങിക്കിടക്കുന്ന പാറക്കൂട്ടം മാറ്റാത്തത് വാഹന ഗതാഗതത്തിന്...

0
വട്ടമൺ : മെഡിക്കൽ കോളേജ് വട്ടമൺ റോഡിലെ ഒരുവശത്ത് റോഡിലേക്ക് ഇറങ്ങിക്കിടക്കുന്ന...

സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിന് സമീപം 8 പൊലീസ് സ്റ്റേഷൻ പരിധിയിൽ ലേസർ ലൈറ്റ് ഷോകൾക്ക്...

0
കൊൽക്കത്ത: കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള സ്ഥലങ്ങളിൽ...

സം​സ്ഥാ​ന​ത്ത്​ നാ​ട്ടാ​ന​ക​ൾ ച​രി​യു​ന്ന​ത്​ വ്യാപകമാകുന്നു ; ഒടുവിൽ കാരണം കണ്ടെത്തി​ വിദഗ്ദർ

0
കൊ​ല്ലം: സം​സ്ഥാ​ന​ത്ത്​ വ്യാ​പ​ക​മാ​യി നാ​ട്ടാ​ന​ക​ൾ ച​രി​യു​ന്ന​ത്​ അ​ശാ​സ്ത്രീ​യ എ​ര​ണ്ട​കെ​ട്ട്​ മൂ​ല​മാ​ണ​ന്ന്​ ഇ​ന്ത്യ​ൻ...