സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിന് സമീപം 8 പൊലീസ് സ്റ്റേഷൻ പരിധിയിൽ ലേസർ ലൈറ്റ് ഷോകൾക്ക് നിരോധനം

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള സ്ഥലങ്ങളിൽ ലേസർ ലൈറ്റ് ഷോകൾക്ക് വിലക്കേർപ്പെടുത്തി കൊൽക്കത്ത പോലീസ്. ലേസർ ബീമുകളും ലൈറ്റുകളും കാരണം കാഴ്ച മങ്ങുന്നു എന്ന പൈലറ്റുകളുടെ പരാതിയെ തുടർന്നാണ് നടപടി. വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് പോലീസ് അറിയിച്ചു. എട്ട് പോലീസ് സ്റ്റേഷൻ പരിധികളിലാണ് ലേസർ ലൈറ്റുകള്‍‌ക്ക് നിരോധനമുള്ളത്. എയർപോർട്ട്, നാരായൺപൂർ, ബാഗുയാതി എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലും ഇക്കോ പാർക്ക്, ബിധാൻനഗർ സൗത്ത്, ബിധാൻനഗർ ഈസ്റ്റ്, ന്യൂ ടൗൺ, രാജർഹട്ട് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെ ചില ഭാഗങ്ങളിലുമാണ് നിരോധനം. ഏപ്രിൽ 30 ന് പൊലീസ് കമ്മീഷണർ ഗൗരവ് ശർമ്മയാണ് ലേസർ ലൈറ്റ് നിരോധനം സംബന്ധിച്ച ഉത്തരവിറക്കിയത്.

നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെയും പരിസര പ്രദേശങ്ങളിലെയും ഫ്രീ ഫ്ലൈറ്റ് സോണിൽ ലേസർ ബീമുകൾ ഉപയോഗിക്കുന്നതിനാണ് നിരോധനം. വിമാനത്താവള ഡിവിഷനിലെ പോലീസ് കമ്മീഷണറുടെയും വിമാനത്താവള ഡയറക്ടറുടെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. റൺവേകളുടെ സമീപത്തും ലാൻഡിംഗ് ദിശയിലുമുള്ള ലേസർ ലൈറ്റുകള്‍ക്കാണ് നിയന്ത്രണം. വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും പോലീസ് അറിയിച്ചു.

കൊൽക്കത്ത വിമാനത്താവളത്തിന് ചുറ്റുമുള്ള ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, വിവാഹ ഓഡിറ്റോറിയങ്ങള്‍, ഹൗസിംഗ് സൊസൈറ്റികൾ എന്നിവയിലെ ലേസർ ലൈറ്റുകൾ പൈലറ്റുമാർക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷണർ ആവശ്യപ്പെട്ടു. അടുത്ത 60 ദിവസത്തേക്കാണ് ഉത്തരവ്. ഉത്തരവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും പോലീസ് തീരുമാനിച്ചു. ഫെബ്രുവരി 25 നും മാർച്ച് 16 നും പട്‌നയിൽ നിന്ന് വന്ന ഇൻഡിഗോ വിമാനത്തിലെ പൈലറ്റുമാരുടെ കാഴ്ചയെ ലാൻഡിങ്ങിനിടെ ലേസർ ലൈറ്റുകള്‍ ബാധിച്ചിരുന്നു. സംഭവത്തിൽ വിമാനത്താവള അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...