Saturday, April 27, 2024 10:02 am

മോഡലിനെ തടവില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : കാക്കനാട് മോഡലിനെ രണ്ടു ദിവസം തടവില്‍ പാര്‍പ്പിച്ച്‌ കൂട്ടമാനഭംഗം ചെയ്തതായി പരാതി. മലപ്പുറം സ്വദേശിനി 27കാരിയുടെ പരാതിയില്‍ ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്പില്‍ വീട്ടില്‍ സലിന്‍കുമാറിനെ (31) ഇന്‍ഫോപാര്‍ക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് സംഭവം. യുവതിക്ക് സലിനുമായി മുന്‍പരിചയമുണ്ട്. സലിന്‍ വിളിച്ചിട്ടാണ് കാക്കനാട് ഇടച്ചിറയിലുളള ക്രിസ്റ്റീന റസിഡന്‍സിയില്‍ എത്തിയത്.

അവിടെവെച്ച്‌ ശീതള പാനീയത്തില്‍ മയക്കു മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി സലിന്‍, ഷെമീര്‍, അജ്മല്‍ എന്നിവര്‍ തടവില്‍ പാര്‍പ്പിച്ച്‌ കൂട്ടമാനഭംഗപ്പെടുത്തിയെന്നും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് ഇന്‍ഫോപാര്‍ക്ക് പോലീസില്‍ കൊടുത്ത പരാതിയില്‍ പറയുന്നത്. ഹോട്ടല്‍ ഉടമ ക്രിസ്റ്റീനയെയും പ്രതിയാക്കിയിട്ടുണ്ട്. മൂന്നുപേരും ഒളിവിലാണ്. ഇന്നലെ വൈകീട്ട് യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തി. യുവതിക്ക് ഒരു കുഞ്ഞുണ്ട്. ഭര്‍ത്താവുമായി വേറിട്ടാണ് താമസം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി പഞ്ചായത്തിനെതിരെ സമരം ചെയ്യാനൊരുങ്ങി വ്യാപാരികള്‍

0
കോന്നി : കോന്നി പഞ്ചായത്തിനെതിരെ സമരം ചെയ്യാനൊരുങ്ങി വ്യാപാരികള്‍. കോന്നി പഞ്ചായത്ത്‌...

പെന്‍ഷനാകാന്‍ ഒരു ദിവസം ബാക്കി ; കെഎസ്ഇബി ജീവനക്കാരന്‍ സെക്ഷന്‍ ഓഫിസില്‍ തൂങ്ങിമരിച്ചു

0
പത്തനാപുരം : കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം...

മത വിദ്വേഷം പരത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഒരു ബിജെപി നേതാവിന് എതിരെ കൂടി കേസ്

0
ബെംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ മത വിദ്വേഷം പരത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഒരു ബിജെപി...

പോളിംഗ് ബൂത്തിൽ വീൽചെയറോ അനുബന്ധ സൗകര്യങ്ങളോ ഒരുക്കിയില്ല ; ഭിന്നശേഷിക്കാരന്‍ വോട്ട് ചെയ്യാതെ മടങ്ങി

0
ഇടുക്കി : വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ വീൽചെയറോ അനുബന്ധ സൗകര്യങ്ങളോ...