Sunday, April 28, 2024 5:39 am

കെ റെയില്‍ ; അതിരു കല്ലുകള്‍ പിഴുതുമാറ്റും – പ്രക്ഷോഭം കടുപ്പിക്കും ; കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കെ റെയില്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് യു.ഡി.എഫ് ജില്ല കമ്മിറ്റി ഭാരവാഹികള്‍. ഇതിന്റെ ഭാഗമായി ശനിയാഴ്ച കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും കെ റെയിലിനായി ജില്ലയുടെ ചില ഭാഗങ്ങളില്‍ സ്ഥാപിച്ച അതിരു കല്ലുകള്‍ പിഴുതുമാറ്റുന്നത് ഉള്‍പ്പെടെ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

തൃശൂര്‍ ജില്ലയില്‍ ഒമ്പത് നിയോജകമണ്ഡലങ്ങളിലെ 36 വില്ലേജുകളിലൂടെയാണ് കെ റെയില്‍ സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. ഈ വില്ലേജുകളില്‍ വിദഗ്ധര്‍ പ്രതിരോധ സമിതി രൂപവത്കരിക്കും. തുടര്‍ന്ന് വില്ലേജ് തലത്തിലും ജില്ലാ തലത്തിലും വിദഗ്ധര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി വിശദമായ ചര്‍ച്ച നടത്തി പ്രതിരോധ പരിപാടികള്‍ സ്വീകരിക്കും.

ശനിയാഴ്ച നടക്കുന്ന മാര്‍ച്ചില്‍ 15,000ത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കും. രാവിലെ 10ന് പടിഞ്ഞാറേ കോട്ടയില്‍ നിന്ന് ആരംഭിക്കും. ധര്‍ണ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.പിമാരും എം.എല്‍.എയും യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജോസഫ് ചാലിശ്ശേരി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ കെ.ആര്‍. ഗിരിജന്‍, മുസ്‌ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി പി.എം. അമീര്‍, കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സി.വി. കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഞാൻ ഭാഗ്യവാനാണ്…; ഗൂഗിളിൽ രണ്ടുപതിറ്റാണ്ട് തികച്ച് ആൽഫബെറ്റ് സി.ഇ.ഒ സുന്ദർ പിച്ചൈ

0
ലണ്ടൻ: ഗൂഗിളിൽ രണ്ടുപതിറ്റാണ്ട് തികച്ച് ആൽഫബെറ്റ് സി.ഇ.ഒ.യും ഇന്ത്യൻ വംശജനുമായ സുന്ദർ...

പുനലൂർ-ചെങ്കോട്ട പുതിയ റെയിൽ പാത ; പരിശോധനകൾ നടത്തി ഉദ്യോഗസ്ഥർ

0
പുനലൂർ: വൈദ്യുതീകരണ ജോലികൾ പുരോഗമിച്ച് വരുന്ന പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയിൽ ദക്ഷിണ...

അറസ്റ്റിനെ എതിർത്തുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും

0
ഡൽഹി: മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. അറസ്റ്റിനെ ചോദ്യംചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി...

വീട്ടുജോലിക്കായി പോകുകയായിരുന്ന യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ച് ഓടി ; പിന്നാലെ പ്രതി മറ്റൊരു ബൈക്കും...

0
കൊച്ചി: എറണാകുളം പോണേക്കരയിൽ വീട്ടുജോലിക്കായി പോകുകയായിരുന്ന യുവതിയുടെ സ്വർണ്ണമാല കവർന്നു. ജവാൻ...