ലക്നൗ : ഉത്തര്‍പ്രദേശില്‍ സ്കൂള്‍ ഗേറ്റ് തകര്‍ന്നുവീണ് ആറു വയസുകാരന് ദാരുണാന്ത്യം. സ്കൂളിന് അരികെ കളിച്ചുകൊണ്ടിരിക്കേ, ഇരുമ്പ് ഗേറ്റ് തുറക്കുന്നതിനിടെ ആണ്‍കുട്ടിയുടെ ദേഹത്തേയ്ക്ക് തകര്‍ന്നുവീഴുകയായിരുന്നു. കല്ലിനടിയില്‍ കുടുങ്ങിപ്പോയ ആറുവയസുകാരന് തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബറേലി ബറുവ ഹുസൈന്‍പൂര്‍ ഗ്രാമത്തിലെ പ്രൈമറി സ്കൂളിന് സമീപം വ്യാഴാഴ്ചയാണ് സംഭവം. ഒക്ടോബറിലാണ് സ്കൂളില്‍ ഗേറ്റ് സ്ഥാപിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഫരീദ്പൂര്‍ എസ്ഡി എം അജയ്കുമാര്‍ അറിയിച്ചു.
സ്കൂള്‍ ഗേറ്റ് തകര്‍ന്നുവീണ് ആറു വയസുകാരന് ദാരുണാന്ത്യം
RECENT NEWS
Advertisment