പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം ; കോവിഡ് പ്രതിരോധം കടുപ്പിച്ച് മുംബൈ പോലീസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് മുംബൈ പോലീസ്. മുംബൈയിലെ ജനങ്ങൾ ബീച്ച്, തുറസ്സായ സ്ഥലങ്ങൾ, പാർക്ക് തുടങ്ങിയ പൊതുവിടങ്ങൾ വൈകുന്നേരം അഞ്ചു മുതൽ പുലർച്ചെ അഞ്ചുവരെ സന്ദർശിക്കരുതെന്ന് പോലീസ് നിർദേശം നൽകി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ജനുവരി 15 വരെയാണ് നിയന്ത്രണം.

വലിയ ആൾക്കൂട്ടങ്ങൾക്കും അനുമതിയില്ലെന്ന് മുംബൈ പോലീസ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതുവർഷത്തിന് മുന്നോടിയായിട്ടുള്ള എല്ലാ വലിയ കൂടിച്ചേരലുകളും അധികൃതർ നിരോധിച്ചിട്ടുമുണ്ട്. മഹാരാഷ്ട്രയിൽ 198 പുതിയ ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5368 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്.

തലേദിവസത്തേക്കാൾ 37 ശതമാനം കൂടുതലാണിത്. മുംബൈയിലും കോവിഡ് കേസുകളിൽ വൻവർധനയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3671 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. തൊട്ടു തലേന്നത്തേതിനെ അപേക്ഷിച്ച് 46 ശതമാനം വർധിച്ചിട്ടുണ്ട്. 190 പേർക്കാണ് മുംബൈയിൽ പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിൽ പുതിയ വിവാദം; കേരള ഹൗസിൽ കനയ്യ കുമാറും അധികൃതരും തമ്മിൽ രൂക്ഷമായ തർക്കം

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ...

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...