Saturday, April 27, 2024 11:11 am

കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ പവ്വേര്‍ഡ് ഇലക്‌ട്രിക് ബോട്ട് കെഎംആര്‍എല്ലിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച്‌ കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ പവ്വേര്‍ഡ് ഇലക്‌ട്രിക് ബോട്ട് കെഎംആര്‍എല്ലിന് കൈമാറി. വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്പ്യാര്‍ഡാണ് ബോട്ട് നിര്‍മ്മിച്ച്‌ നല്‍കിയത്. കൂടുതല്‍ ബോട്ടുകളുടെ നിര്‍മ്മാണവും വൈകാതെ പൂര്‍ത്തിയാകും. ഈവര്‍ഷം പകുതിയോടു കൂടി വാട്ടര്‍ മെട്രോ എന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് കെഎംആര്‍എല്‍. ജലഗതാഗതത്തില്‍ ലോകത്ത് തന്നെ നിരവധി പുതുമകള്‍ സമ്മാനിച്ചുകൊണ്ടാണ് വാട്ടര്‍ മെട്രോയുടെ ബാറ്ററി പവ്വേര്‍ഡ് ഇലക്‌ട്രിക് ബോട്ടുകള്‍ നിര്‍മ്മിച്ചത്. ബാറ്ററിയ്ക്ക് പുറമേ ഡീസല്‍ വഴിയും ജനറേറ്റര്‍ വഴിയും ബോട്ട് പ്രവര്‍ത്തിക്കാം. ഒപ്പം ഇവ രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നതും ബോട്ടിന്റെ പ്രത്യേകതയാണ്.

വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. 10 – 15 മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാം. യാത്രക്കാര്‍ കയറി, ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ബോട്ടിനുണ്ട്. 10 നോട്ടിക്കല്‍ മൈല്‍ പെര്‍ അവര്‍ ആണ് ബോട്ടിന്റെ വേഗത. നിലവില്‍ വാട്ടര്‍ മെട്രോയുടെ ടെര്‍മിനലുകളുടെയും ഫ്ളോട്ടിംഗ് ജെട്ടികളുടെയും നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. 2022 പകുതിയോടു കൂടി സര്‍വ്വീസ് ആരംഭിക്കുന്നതരത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥമായാല്‍ പരമ്പരാഗത ബോട്ടിനേക്കാള്‍ വേഗത്തില്‍ കൊച്ചിയുടെ കായല്‍ പരപ്പിലൂടെ സഞ്ചരിക്കാന്‍ സാധിക്കുമെന്നതും പ്രത്യേകതയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടോക്കൺ ഡിസ്പ്ളേ സംവിധാനം പ്രവര്‍ത്തന രഹിതം ; അടൂർ ജനറൽ ആശുപത്രിയിൽ കാത്ത് നിന്ന്...

0
അടൂർ : ജനറൽ ആശുപത്രിയിലെ ഒ.പി വിഭാഗങ്ങളിൽ രോഗികൾ കാത്തുനിന്ന് വലയുന്നു....

റിഫ്ലക്ടർ തൂണുകൾ സ്ഥാപിച്ചതിന് പിന്നാലെ റോഡിന് വീതികുറഞ്ഞെന്ന് പരാതി

0
പത്തനംതിട്ട : പത്തനംതിട്ട - താഴൂർകടവ് റോഡിൽ അഴൂർ ഭാഗത്തായി സ്ഥാപിച്ച...

‘എല്ലാ കോൺഗ്രസ് എംപിമാരുമായും കൂടിക്കാഴ്ച്ച നടത്തി, സിപിഎം, സിപിഐ നേതാക്കളെയും കണ്ടു’ – ജാവദേക്കർ

0
മുംബൈ: മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനുമായി മാത്രമല്ല കേരളത്തിൽ നിന്നുളള...

റോഡ് നവീകരണം പൂർത്തിയായിട്ടും മല്ലപ്പള്ളിയില്‍ ബസ് സർവീസില്ല

0
മല്ലപ്പള്ളി : പുറമറ്റം, കല്ലൂപ്പാറ, മല്ലപ്പള്ളി പഞ്ചായത്ത് പ്രദേശങ്ങളിലെ റോഡുകൾ ഉന്നത...