Friday, May 3, 2024 6:15 am

ജോലി വാഗ്​ദാനം നല്‍കി പണം തട്ടിയ കേസ് ; ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : പെട്രോളിയം കമ്പനിയില്‍ ജോലി വാഗ്​ദാനം നല്‍കി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന്​ പണം തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍. ഖത്തറിലെ സീ ഡ്രില്‍ കമ്പനിയില്‍ ജോലി വാഗ്​ദാനം ചെയ്ത് എഴുപതോളം പേരില്‍ നിന്ന്​ 50 ലക്ഷത്തിലധികം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര അരികുപുറത്ത് വീട്ടില്‍ ബോബി തോമസിനെയാണ്​ (49) മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഒന്നര മാസമായി ബോബി തോമസ് ഒളിവിലായിരുന്നു. തട്ടിപ്പിനിരയായ യുവാക്കള്‍ മാന്നാര്‍ പോലീസില്‍ നവംബര്‍ 16ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, മൊഴി രേഖപ്പെടുത്തിയാണ് കേ​സെടുത്തത്​. ബോബി തോമസി​​ന്‍റെ പുതിയ നമ്പര്‍ പോലീസിന്​ ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഹരിപ്പാട് കാര്‍ത്തികപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട്, എറണാകുളം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള മുപ്പത്തിയേഴോളം പേരാണ് പരാതി മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയത്. ഒരാളില്‍നിന്ന്​ ഒന്നേകാല്‍ ലക്ഷം രൂപ വീതമാണ് വാങ്ങിയത്.

മൂന്നുവര്‍ഷമായി പരാതിക്കാര്‍ ബോബി തോമസില്‍നിന്ന്​ തുക മടക്കിക്കിട്ടാനായി ശ്രമിക്കുന്നുവെന്നും പലതവണ അവധി പറഞ്ഞ് പറ്റിച്ചതായും പരാതിയില്‍ പറയുന്നു.മാന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്‌. ഒ ജി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്. ഐ അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിദ്ദീഖ്​ ഉല്‍ അക്ബര്‍, അരുണ്‍, സജീവ്, ദിനേശ് ബാബു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതുകൂടാതെ, ഇതേ രീതിയില്‍ മറ്റൊരു കേസ് കൂടി ബോബി തോമസിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായും പിന്നീട് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം അതിന്മേലുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. സുരേഷ് കുമാര്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണിപ്പുർ കലാപത്തിന് ഇന്ന് ഒരുവർഷം ; ബന്ദിന് ആഹ്വാനം

0
ഇംഫാൽ: മണിപ്പുരിലെ അശാന്തിക്ക് വെള്ളിയാഴ്ച ഒരാണ്ട്. കഴിഞ്ഞ മേയ് മാസം മൂന്നിനാണ്...

പയ്യന്നൂരിലെ സൂപ്പർ മാർക്കറ്റിൽ ഒരേ കള്ളൻ കയറിയത് നാല് തവണ ; ഇന്നും കാണാമറയത്ത്

0
കണ്ണൂർ: പയ്യന്നൂരിലെ സ്കൈപ്പർ എന്ന സൂപ്പർ മാർക്കറ്റിന്‍റെ ഉടമകൾ ഒരു കള്ളനെക്കൊണ്ട്...

ബിപി കൂടുന്നുണ്ടോ? കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

0
ഉയർന്ന രക്തസമ്മർദ്ദം ധമനികളെ ബാധിക്കുകയും ഒരു വ്യക്തിക്ക് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും...

കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടി കടയുടമ

0
കോഴിക്കോട്: കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഒരു കടയുടമ....