സംസ്ഥാന സര്‍ക്കാറിന് കെ-റെയില്‍ പദ്ധതി പിന്‍വലിക്കേണ്ടി വരുo : വി.എം. സുധീരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്രം കാര്‍ഷിക ബില്‍ പിന്‍ലിച്ചതുപോലെ സംസ്ഥാന സര്‍ക്കാറിന് കെ-റെയില്‍ പദ്ധതി പിന്‍വലിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ശാസ്തമംഗലം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി.ടി. തോമസ്, സുഗതകുമാരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതിക്ക് കനത്ത ആഘാതം ഏല്പിക്കുന്ന പദ്ധതിയാണ് കെ-റെയില്‍. സാങ്കേതിക വിദ്യയിലെ പിഴവ് കാരണം ജപ്പാന്‍ തള്ളിക്കളഞ്ഞ റെയില്‍ പദ്ധതിയുടെ ബോഗികള്‍ കുഴിച്ചുമൂടാനുള്ള ഡമ്പിങ്ങ് യാഡാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതിയാണിത്. കേരളത്തെ രണ്ടാക്കി വെട്ടിമുറിക്കുന്ന കെ-റെയില്‍ പദ്ധതിയില്‍ നിന്നും മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും പിന്‍മാറണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

പി.ടി.തോമസ്, സുഗതകുമാരി എന്നിവരെ അനുസ്മരിച്ചതിനൊപ്പം ശാസ്തമംഗലത്തെ ആല്‍മരത്തെ ആദരിക്കുകയും ചെയ്തു. ശാസ്തമംഗലത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മധു ചന്ദ്രന്‍ അധ്യക്ഷനായി. ടി.പി. ശാസ്തമംഗലം മുഖ്യ പ്രഭാഷണം നടത്തി. ശാസ്തമംഗലം മോഹന്‍, ശാസ്തമംഗലം ഗോപന്‍, വീണ എസ്. നായര്‍, വാഴോട്ടുകോണം ചന്ദ്രശേഖരന്‍, എസ്. രാമന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...