Sunday, April 28, 2024 8:23 am

ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനുവരി 11, 12 തീയതികളില്‍ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പും, ജനുവരി 20, 21 തീയതികളില്‍ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പും, ജനുവരി 24, 25 തീയതികളില്‍ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പും പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും. ജില്ലാ തല ജൂനിയര്‍, യൂത്ത് സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും സര്‍ട്ടിഫക്കറ്റുകള്‍ വിതരണം ചെയ്യും. അതോടൊപ്പം കായിക താരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

2004 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് ജില്ലാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും 2001 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് യൂത്ത് സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും, സീനിയര്‍ ഓപ്പണ്‍ കാറ്റഗറിയിലും പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ക്ലബുകള്‍, സ്‌കൂളുകള്‍, മറ്റ് ടീമുകള്‍ എന്നിവ ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഇ മെയിലില്‍ ([email protected]) ജനുവരി 10ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ അറിയിച്ചു. മത്സരാര്‍ഥികള്‍ വയസ് തെളിയിക്കുന്ന രേഖ അന്നേ ദിവസം ഹാജരാക്കണം. രജിസ്ട്രേഷന് 9961186039 എന്ന നമ്പരിലും ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് ആസൂത്രിതമായി അലങ്കോലപ്പെടുത്തി ; ആരോപണവുമായി കെ സി വേണുഗോപാൽ

0
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പു പ്രക്രിയ ആസൂത്രിതമായി അലങ്കോലപ്പെടുത്തിയെന്നും സിപിഎം ഹൈജാക്ക് ചെയ്തെന്നും...

തൃശൂരിൽ എൽ.ഡി.എഫ് ; യു.ഡി.എഫിന് 14 ; തിരുവനന്തപുരത്ത്​ ബി.ജെ.പിയെന്നും​ കേന്ദ്ര ഇന്‍റലിജൻസ്

0
കൊ​ച്ചി: ഇ​ക്കു​റി ര​ണ്ട​ക്കം ക​ട​ക്കു​മെ​ന്ന്​ പ്ര​ധാ​ന​മ​​​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​ഞ്ച്​ സീ​റ്റ്​...

കൊച്ചിയിൽ അ​ടി​പി​ടി​ക്കി​ടെ ഒ​രാ​ള്‍ കു​ത്തേ​റ്റ് മ​രി​ച്ചു

0
കൊ​ച്ചി: പു​ല​ർ​ച്ചെ പാ​ലാ​രി​വ​ട്ട​ത്തു​ണ്ടാ​യ അ​ടി​പി​ടി​ക്കി​ടെ ഒ​രാ​ള്‍ മ​രി​ച്ചു കു​ത്തേ​റ്റ് മ​രി​ച്ചു. ത​മ്മ​നം...

കൂടുതൽസമയവും വീഡിയോ കോളിൽ ; പിന്നാലെ ഭർത്താവ് ഭാര്യയുടെ കൈവെട്ടി

0
ചെന്നൈ: സുഹൃത്തുക്കളുമായി വീഡിയോകോളിൽ സംസാരിക്കുന്നത് പതിവാക്കിയതിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ കൈവെട്ടി....