ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനുവരി 11, 12 തീയതികളില്‍ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പും, ജനുവരി 20, 21 തീയതികളില്‍ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പും, ജനുവരി 24, 25 തീയതികളില്‍ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പും പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും. ജില്ലാ തല ജൂനിയര്‍, യൂത്ത് സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും സര്‍ട്ടിഫക്കറ്റുകള്‍ വിതരണം ചെയ്യും. അതോടൊപ്പം കായിക താരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

2004 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് ജില്ലാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും 2001 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് യൂത്ത് സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും, സീനിയര്‍ ഓപ്പണ്‍ കാറ്റഗറിയിലും പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ക്ലബുകള്‍, സ്‌കൂളുകള്‍, മറ്റ് ടീമുകള്‍ എന്നിവ ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഇ മെയിലില്‍ ([email protected]) ജനുവരി 10ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ അറിയിച്ചു. മത്സരാര്‍ഥികള്‍ വയസ് തെളിയിക്കുന്ന രേഖ അന്നേ ദിവസം ഹാജരാക്കണം. രജിസ്ട്രേഷന് 9961186039 എന്ന നമ്പരിലും ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...