Sunday, April 21, 2024 6:43 am

സര്‍ക്കാര്‍ റസ്റ്റ്​ ഹൗസുകളിലെ ബുക്കിങ്​ ; രണ്ട്​ മാസത്തിനിടെ ലഭിച്ചത്​ 65 ലക്ഷത്തിലേറെ രൂപയുടെ വരുമാനo – മുഹമ്മദ്​ റിയാസ്​

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ റസ്റ്റ്​ ഹൗസുകളിലെ ബുക്കിങ്​ പൊതുജനങ്ങള്‍ക്ക്​ കൂടുതല്‍ എളുപ്പമാക്കിയതോടെ രണ്ട്​ മാസത്തിനിടെ ലഭിച്ചത്​ 65 ലക്ഷത്തിലേറെ രൂപയുടെ വരുമാനമെന്ന്​ പൊതുമരാമത്ത്​ മന്ത്രി മുഹമ്മദ്​ റിയാസ്​. 2021 നവംബര്‍ ഒന്ന്​ മുതല്‍ ഡിസംബര്‍ 31 വരെ റസ്റ്റ്​ഹൗസുകളില്‍ നിന്ന്​ ലഭിച്ചത്​ 65,34,301 രൂപയാണ്​. ഇതില്‍ 52,57,368 രൂപയാണ്​ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ലഭിച്ചത്​.

Lok Sabha Elections 2024 - Kerala

ഇക്കാലയളവില്‍ 8,378 പേരാണ്​ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തതെന്ന്​ മന്ത്രി പറഞ്ഞു. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്​ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി ജീവനക്കാര്‍ക്ക് കിറ്റ്​സില്‍ നല്‍കുന്ന പരിശീലന പരിപാടി ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാര്‍ റസ്റ്റ്​ ഹൗസിന്‍റെ ബ്രാന്‍ഡ്​ അംബാസഡര്‍മാരാണെന്ന്​ മന്ത്രി പറഞ്ഞു. അവരുടെ പെരുമാറ്റമാണ്​ റസ്റ്റ്​ ഹൗസുകളുടെ വികസനത്തെ വിജയിപ്പിക്കുക. അതിഥികളെ വീട്ടില്‍ ഒരാള്‍ വന്നതുപോലെ സ്വീകരിക്കാനും പരിചരിക്കാനുമുള്ള പരിശീലനമാണ്​ നല്‍കുന്നത്​.

റസ്റ്റ്​ഹൗസുകളില്‍ മാറ്റങ്ങള്‍ അനുഭവപ്പെടുന്നുണ്ട്​. ശുചിത്വം, ഭക്ഷണം എന്നിവയുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നുണ്ട്​. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്​. പക്ഷേ, ഒറ്റ​പ്പെട്ട സംഭവങ്ങളോട്​ സര്‍ക്കാര്‍ സന്ധി ചെയ്യില്ല. 140 മണ്ഡലങ്ങളിലും നിരീക്ഷക സംഘംത്തെ നിശ്​ചയിച്ചിട്ടുണ്ട്​. പൊതുമരാമത്ത്​ വകുപ്പിന്‍റെ പൊതു പ്രവൃത്തികള്‍ മാത്രമല്ല കെട്ടിട വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും ഈ സംഘം നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഹോസ്പിറ്റാലിറ്റി മാനേജ്​മെന്‍റ്​, ഹൗസ്​ കീപ്പിങ്​ മാനേജ്​മെന്‍റ് തുടങ്ങിയ വിഷയങ്ങളിലാണ്​ ജീവനക്കാര്‍ക്ക്​ പരിശീലനം നല്‍കുന്നത്​. ആദ്യഘട്ടത്തില്‍ 32 പേരെയാണ്​ അഞ്ച്​ ദിവസത്തെ പരിശീലനത്തിന്​ തെരഞ്ഞെടുത്തിരിക്കുന്നത്​.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വാട്ടർമെട്രോ ഇന്ന് മുതല്‍ ഫോർട്ടുകൊച്ചിയിലേക്ക് സർവീസ് തുടങ്ങും

0
കൊച്ചി: പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും സൗകര്യമായി കൊച്ചി വാട്ടർ മെട്രോ ഇന്ന്...

മാസപ്പടി കേസ് ; വീണാ വിജയനെ വിടാതെ അന്വേഷണ സംഘം, ചോദ്യം ചെയ്യാൻ നോട്ടീസ്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ ഈയാഴ്ച നിർണായകം. കേരളത്തിൽ...

ഉത്തർപ്രദേശിൽ കൗ​മാ​ര​ക്കാ​ര​നെ സു​ഹൃ​ത്ത് കൊ​ല​പ്പെ​ടു​ത്തി

0
ല​ക്നോ: യുപി യിൽ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​ര​നെ സു​ഹൃ​ത്ത്...

രാഹുലിനെ അപമാനിച്ചു, പി​ണ​റാ​യി​യു​ടെ പ​രാ​മ​ർ​ശം ത​രം​താ​ണ​ത് ; കെ.​സി. ജോ​സ​ഫ്

0
തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഗാ​ന്ധി​യെ​പ്പ​റ്റി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​രം​താ​ണ​തും...