Sunday, May 26, 2024 8:58 am

ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി പത്തനംതിട്ടയില്‍ 14ന് : കെ.എന്‍ ബാലഗോപാലും വീണാ ജോര്‍ജും നേതൃത്വം നല്‍കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദുരീകരിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിശദീകരണ യോഗം – ജനസമക്ഷം സില്‍വര്‍ ലൈന്‍ ജനുവരി 14ന് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഹാളില്‍ നടക്കും. രാവിലെ 10.30 ന് ജില്ലയുടെ ചുമതലയുള്ള ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.

കെ – റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി.അജിത്കുമാര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കും. കെ – റെയില്‍ പ്രോജക്ട് ആന്‍ഡ് പ്ലാനിംഗ് ഡയറക്ടര്‍ പി.ജയകുമാര്‍ സ്വാഗതവും കെ – റെയില്‍ ഡെപ്യുട്ടി ജനറല്‍ മാനേജര്‍ ഫിനാന്‍സ് ജിബു ജേക്കബ് നന്ദിയും പറയും. പദ്ധതി സംബന്ധിച്ച സംശയങ്ങള്‍ക്ക് മന്ത്രിമാരും കെ – റെയില്‍ പ്രതിനിധികളും മറുപടി നല്‍കും. രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ പരസ്പരം പഴിചാരിയുള്ള റിപ്പോർട്ട് വേണ്ട ’ ; പെരിയാറിലെ മത്സ്യക്കുരുതിയിൽ സർക്കാരിന്റെ മുന്നറിയിപ്പ്

0
തിരുവനന്തപുരം : പെരിയാറിലെ മത്സ്യക്കുരുതിയിൽ വകുപ്പുകൾക്ക് മുന്നറിയിപ്പുമായി സർക്കാർ. പരസ്പരം പഴിചാരിയുള്ള...

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർ‌ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്....

ബി​ജെ​പി ടാ​ഗു​ള്ള ഇ​വി​എ​മ്മു​ക​ൾ ഉ​പ​യോ​ഗി​ച്ചു ; ആരോപണവുമായി തൃ​ണ​മൂ​ൽ കോൺഗ്രസ്

0
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ബാ​ങ്കു​ര ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ...

മദ്യപിക്കാൻ പണം നൽകിയില്ല ; വിളപ്പിൽശാലയിൽ അമ്മയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച മകൻ...

0
വിളപ്പിൽശാല: തിരുവനന്തപുരം വിളപ്പിൽശാലയിൽ മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ തീകൊളുത്തി കൊല്ലാൻ...