വാളയാർ കേസ് : വ്യാജമൊഴി നൽകാൻ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ നിർബന്ധിച്ചെന്ന് പെൺകുട്ടികളുടെ അമ്മ

For full experience, Download our mobile application:
Get it on Google Play

വാളയാര്‍ : വാളയാര്‍ കേസില്‍ വ്യാജമൊഴി നല്‍കാന്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എം.ജെ സോജന്‍ നിര്‍ബന്ധിച്ചെന്ന് പെണ്‍കുട്ടികളുടെ അമ്മ. ഈ വിവരം അറിയിച്ചിട്ടും സി.ബി.ഐ ഉദ്യോഗസ്ഥര്‍ തള്ളികളഞ്ഞെന്നും അമ്മ പറഞ്ഞു. മൂത്ത പെണ്‍കുട്ടി മരിച്ച്‌ അഞ്ചാം ചരമവാര്‍ഷിക ദിനത്തിലാണ് പുതിയ വെളിപെടുത്തല്‍. രണ്ട് പ്രതികള്‍ പീഡിപ്പിക്കുന്നത് കണ്ടു എന്ന വ്യാജമൊഴി നല്‍കാന്‍ ഡി.വൈ.എസ്.പിയായിരുന്ന സോജന്‍ നിര്‍ബന്ധിച്ചു വെന്നാണ് പെണ്‍കുട്ടികളുടെ അമ്മപറയുന്നത്.

നീതി ലഭ്യമാക്കണമെന്ന് ആവശ്യപെട്ട് സമരം തുടരനാണ് സമര സമിതിയുടെ തീരുമാനം. മാതാപിതാക്കളുടെ നുണ പരിശോധന നടത്തണമെന്നും സമരക്കാര്‍ ആവശ്യപെട്ടു. 2017 ജനുവരി 13 നാണ് ആദ്യ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തു എന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന വാദം സി.ബി.ഐ തള്ളിയത്. എന്നാല്‍ ഇളയ പെണ്‍കുട്ടിയെ കൊലപെടുത്തിയതാണെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കുടുംബം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...