തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിന് കോണ്‍ഗ്രസ് ; അംഗങ്ങള്‍ക്ക് ഇനി ലെവിയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിനായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സമതിയെ നിയമിച്ചു. അംഗങ്ങള്‍ക്ക് ഇനി മുതല്‍ മാസം തോറും ലെവിയും അടയ്ക്കേണ്ടിവരും. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ഭരണ സൗകര്യത്തിനായി അംഗങ്ങള്‍ തമ്മിലുണ്ടാക്കിയ കരാറുകള്‍ നടപ്പിലാക്കാനുമാണ് സമിതിയെ നിയമിച്ചിരിക്കുന്നത്. കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ ചെയര്‍മാന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ.എ.സുരേഷ് കുമാര്‍, അനില്‍ തോമസ് എന്നിവര്‍ അംഗങ്ങളായ സമതിക്കാണ് മേല്‍നോട്ട ചുമതല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടാക്കിയിട്ടുള്ള കരാറുകള്‍ പലയിടങ്ങളിലും പാലിക്കാതെ വരുന്നത് നിരവധി പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. കൂടാതെ കൂറുമാറിയ അംഗങ്ങളുടെ അംഗത്വം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസവും വരുന്നു. ഇതെല്ലാം ഏകോപിപ്പിക്കുന്നത് സമിതിയുടെ ഉത്തരവാദിത്വമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

ജില്ലയിലെ എല്ലാ കോണ്‍ഗ്രസ് തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ക്കും ഈ മാസം മുതല്‍ മാസംതോറും ലെവി ഡി.സി.സി ക്ക് നല്‍കണം. അംങ്ങളുടെ ഓണറേറിയത്തിന്റെ മൂന്ന് ശതമാനമാണ് ലെവിയായി പിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം 300 രൂപയും ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ 500 രൂപയും ലെവിയായി നല്‍കണം. വൈസ് പ്രസിഡന്റുമാര്‍ 400 രൂപ വീതവും സ്ഥിരം സമതി അദ്ധ്യക്ഷന്‍ 300 രൂപാ വീതവും ലെവി നല്‍കണം. എല്ലാ അംഗങ്ങളും കൗണ്‍സിലര്‍മാരും 250 രൂപയാണ് മാസം ലെവിയായി നല്‍കേണ്ടത്. സഹകരണ സംഘം പ്രസിഡന്റുമാര്‍ 500 രൂപായാണ് ലെവി നല്‍കേണ്ടത്. എല്ലാ മാസവും 10-ാം തീയതിക്ക് മുന്‍പായി ലെവി ഡി.സി.സി യില്‍ അടച്ച് കണക്കുകള്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടണ്ടെന്നും പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...