Tuesday, May 7, 2024 7:55 pm

വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് രാജി. ട്വിറ്ററിലൂടെയായിരുന്നു കോലിയുടെ രാജി പ്രഖ്യാപനം. ഹൃദയ സ്പർശിയായ കുറിപ്പിലൂടെയായിരുന്നു പ്രഖ്യാപനം. ബിസിസിഐക്കും, ഹെഡ് കോച്ച് രവി ശാസ്ത്രിക്കും, എംഎസ് ധോണിക്കും രാജി കുറിപ്പിൽ വിരാട് കോലി നന്ദി അറിയിച്ചു.

ട്വീറ്റ് ഇങ്ങനെ :

‘ ഏഴ് വർഷത്തെ കഠിനാധ്വാനമാണ്. ടീമിനെ ശരിയായ ദിശയിലേക്ക് നയിക്കാനുള്ള പരിശ്രമങ്ങൾ, സ്ഥിരോത്സാഹം. ഒരു ഘട്ടത്തിൽ എല്ലാം അവസാനിക്കേണ്ടിവരും…ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ റോളും. ഈ യാത്രയിൽ നിരവധി ഉയർച്ച താഴ്ച്ചകളുണ്ടായിരുന്നു. പക്ഷേ ഒരിക്കലും പരിശ്രമത്തിന്റെയും, വിശ്വാസത്തിന്റെയോ അപാകത ഉണ്ടായിട്ടില്ല. ചെയ്യുന്ന എല്ലാ കാര്യത്തിലും 120 ശതമാനം പരിശ്രമവും ഇടണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ ചെയ്യാൻ സാധിച്ചില്ലെങ്കിൽ, ആ ചെയ്യുന്നത് ശരിയാവില്ല എന്നെനിക്ക് അറിയാം. എനിക്ക് ഇക്കാര്യത്തിൽ നല്ല വ്യക്തതയുണ്ട്. ടീമിനോട് അവിശ്വാസ്യത കാണിക്കാൻ എനിക്ക് സാധിക്കില്ല.

ഇത്ര വലിയ കാലയളവിൽ എന്റെ രാജ്യത്തെ നയിക്കാൻ എനിക്ക് അവസരം നൽകിയ ബിസിസിഐയോടും ആദ്യ ദിവസം മുതൽ ടീമിനായി വിഭാവനം ചെയ്ത എന്റെ ദർശനങ്ങളെ വിശ്വാസത്തിലെടുത്ത് ഒരുഘട്ടത്തിലും കൈവിടാതിരുന്ന ടീമംഗങ്ങളോടും നന്ദിയുണ്ട്. നിങ്ങൾ എന്റെ ഈ യാത്രയും ഓർമകളും അത്രമേൽ സുന്ദരമാക്കുന്നു. എന്നെ വിശ്വസിച്ച് ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിച്ച ധോണി ഭായിക്കും നന്ദി പറയുന്നു.’

2014 ലാണ് വിരാട് കോലി മുഴുവൻ സമയം ക്യാപ്റ്റനായി കളത്തിലിറങ്ങുന്നത്. ഇന്ത്യയ്ക്ക് ഏറ്റവുമധികം ജയം നേടിത്തന്ന ക്യാപ്റ്റനെന്ന് വിരാട് കോലിയെ അടയാളപ്പെടുത്താം. നയിച്ച 68 ടെസ്റ്റുകളിൽ നാൽപ്പതും വിജയമായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അയിരൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലെ വയോധികയുടെ സമരം ഒത്തു തീര്‍പ്പാക്കണമെന്ന ആവശ്യത്തിൽ പഞ്ചായത്ത് കമ്മറ്റിയിൽ...

0
ചെറുകോല്‍പ്പുഴ: അയിരൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലെ വയോധികയുടെ സമരം ഒത്തു തീര്‍പ്പാക്കണമെന്ന...

തൃശൂരില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
തൃശൂര്‍ : പാവറട്ടി വെങ്കിടങ്ങില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗുരുവായൂരില്‍...

വീടുപൂട്ടി യാത്രപോകാൻ പേടിയാണോ ? പൊല്ലാപ്പാകാതിരിക്കാൻ ‘പോല്‍-ആപ്പിൽ’ അറിയിക്കൂ ; 14 ദിവസം വരെ...

0
തിരുവനന്തപുരം: മോഷ്ടാക്കളെ പേടിച്ച് വീട് പൂട്ടി യാത്ര പോകാൻ കഴിയാത്തവരാണോ നിങ്ങൾ...

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 210.51 കോടി രൂപ കൂടി അനുവദിച്ചു

0
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ പൊതു...