അശാസ്ത്രീയമായ ഡിപിആര്‍ പുറത്തുവിട്ട് സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുകയാണ് ; കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അശാസ്ത്രീയമായ ഡിപിആര്‍ പുറത്തുവിട്ട് സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക ആഘാത പഠനമോ നടത്താതെ ഡിപിആര്‍ പുറത്തുവിടുന്നത് എന്ത് അടിസ്ഥാനത്തിലാണ്. കേരളത്തിലെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാനുള്ള സിപിഎമ്മിന്റെ തന്ത്രമാണ് ഈ പദ്ധതിയെന്ന് വ്യക്തമായി. ക്വാറി മാഫിയയെ സഹായിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മണലും കല്ലും കൊണ്ടുവരുമെന്ന് പറയുന്നത് വലിയ അഴിമതി ലക്ഷ്യമിട്ടാണ്.

എത്ര കല്ലും മണ്ണും വേണം എന്ന് കൃത്യമായി പറയാന്‍ കഴിയാത്ത തട്ടിക്കൂട്ട് ഡിപിആറാണ് ഇതെന്ന് പുറത്തുവിട്ടവര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. കെ-റെയില്‍ കേരളത്തെ വിഭജിക്കുമെന്ന ഇ.ശ്രീധരന്റെ മുന്നറിയിപ്പ് ശരിയാവുകയാണ്. രാജ്യത്തെ മഹാനഗരങ്ങളായ മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനില്‍ വരെ 36,000 യാത്രക്കാരെ പ്രതീക്ഷിക്കുമ്പോള്‍ കെ-റെയിലില്‍ 80,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...

വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി

0
ഡൽഹി: വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും...