Sunday, June 23, 2024 7:18 am

ഹോംസ്റ്റേയില്‍ നടത്തിയ റെയ്ഡില്‍ എം.ഡി.എം.എ പിടിച്ചെടുത്തു ; നാലു പോരെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

വൈത്തിരി : വയനാട് പഴയ വൈത്തിരിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന ഹോംസ്റ്റേയില്‍ നടത്തിയ റെയ്ഡില്‍ മാരകമയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു. വില്‍പനക്കായി സൂക്ഷിച്ചുവെച്ച 40,000 രൂപയോളം വില വരുന്ന 2.14 ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്. സംഭവത്തില്‍ വയനാട് വൈത്തിരി സ്വദേശികളായ പ്രജോഷ് വര്‍ഗീസ്, ഷെഫീഖ് സി.കെ, ജംഷീര്‍ ആര്‍.കെ, കോഴിക്കോട് സ്വദേശി റഷീദ് സി.പി എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കി. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. കല്‍പ്പറ്റ ഡി.വൈ.എസ്.പി സുനില്‍ എം.ഡി, വൈത്തിരി പോലീസ് ഇന്‍സ്പെക്ടര്‍ ദിനേശ് കോറോത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ രാം കുമാറും പോലീസ് പാര്‍ട്ടിയുമാണ് റെയ്ഡില്‍ പങ്കെടുത്തത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘മൈക്ക് വിവാദം മോശം പ്രതിച്ഛായ ഉണ്ടാക്കി ; ജനം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രതയുണ്ടായില്ല’ ;...

0
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ...

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യ സംഘം മടങ്ങി

0
റിയാദ്: ഹജ്ജ് കർമം നിർവഹിക്കാൻ ഇന്ത്യയിൽ നിന്നെത്തിയ തീർഥാടകരിൽ ആദ്യ സംഘം...

കൊ​ളം​ബി​യ​യി​ൽ കാ​ർ ബോം​ബ് സ്‌​ഫോ​ടനം ; മൂ​ന്ന് പേർ കൊല്ലപ്പെട്ടു

0
ബൊ​ഗോ​ട്ട്: കൊ​ളം​ബി​യ​യി​ലെ ഒ​രു പ്ര​ദേ​ശ​ത്തു​ണ്ടാ​യ കാ​ർ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ൽ ഒ​രു പോ​ലീ​സു​കാ​ര​ൻ...

വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർ ജാ​ഗ്രതൈ ! നടപടി കടുപ്പിക്കുന്നു ; ലൈസൻസ് റദ്ദാക്കും

0
മൂന്നാർ: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച്...