Monday, April 29, 2024 10:03 am

മുഖ്യമന്ത്രി പിണറായി വിജയന്‍ എട്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ദുബായിലെത്തി

For full experience, Download our mobile application:
Get it on Google Play

ദുബൈ: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ എട്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ദുബായിലെത്തി. ഒരാഴ്ച ദുബായില്‍ തങ്ങുന്ന മുഖ്യമന്ത്രി യുഎഇ യിലെ വ്യവസായ പ്രമുഖരുമായി കൂടികാഴ്ച നടത്തും. നാട്ടിലേക്കുളള യാത്രയില്‍ മാറ്റം വരുത്തിയാണ് മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം. വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുന്ന പിണറായി വിജയന്‍ ഭരണാധികാരികളുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.

വ്യവസായ മേഖലയിലെ നിയമ പരിഷ്കരണങ്ങള്‍, ഡിജിറ്റല്‍ വല്‍ക്കരണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കൂടുതല്‍ നിക്ഷേപകരെ കേരളത്തിലേക്ക് സ്വാ​ഗതം ചെയ്യുന്നതടക്കമുളള കാര്യങ്ങളാണ് സന്ദര്‍ശക അജണ്ടയിലുളളത്. ദുബായ് എക്സ്പോ 2020 ലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. അടുത്ത മാസം നാലിന് ഇന്ത്യന്‍ പവലിയനിലെ കേരളാ സ്റ്റാളിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ഫെബ്രുവരി അ‍ഞ്ച്, ആറ് തീയതികളിലായി അറബ്, രാജ്യാന്തര വ്യവസായികളേയും മലയാളി വ്യവസായികളേയും ഉള്‍പ്പെടുത്തി രണ്ട് നിക്ഷേപക സംഗമങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുമെന്നാണ് വിവരം. നിക്ഷേപക സം​ഗമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കെഎസ്‌ഐഡിസി എംഡി രാജമാണിക്യം കഴിഞ്ഞ ദിവസം ദുബായില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവും ചര്‍ച്ചകളില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയും ദുബായിലെ മലയാളി പ്രവാസികളുമായുളള സംവാദ പരിപാടി അഞ്ചാം തിയതി അല്‍ നാസര്‍ ലെഷര്‍ ലാന്‍റില്‍ നടത്തും. ഇതിനായി കൊവിഡ് സാഹചര്യം കണക്കിലെടുത്ത് യുഎഇ സര്‍ക്കാരിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് സംഘാടകര്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീരശൈവ മഹാസഭ പത്തനംതിട്ട വനിതാസമാജത്തിന്‍റെ നേതൃത്വത്തിൽ നടന്ന ‘പെണ്മ 2024’ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : ആൾ ഇന്ത്യാ വീരശൈവ മഹാസഭ പത്തനംതിട്ട വനിതാസമാജത്തിന്‍റെ നേതൃത്വത്തിൽ...

എംവിഡിമാരുടെ പരസ്യ പരീക്ഷ ഇന്ന് ; പരീക്ഷ നടത്തുന്നത് എങ്ങനെയാണ് 100 ടെസ്റ്റുകള്‍ ഒരു...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം നൂറിലധികം ലൈസൻസ് നൽകിയിരുന്ന മോട്ടോർ വെഹിക്കിള്‍ ഉദ്യോഗസ്ഥർക്കുള്ള...

ദക്ഷിണേന്ത്യയിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാവും ; പ്രധാനമന്ത്രി നരേന്ദ്രമോദി

0
ഡൽഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പങ്കെടുത്ത 70 റാലികളും റോഡ് ഷോകളിൽ നിന്ന്...

ആൾ കേരള ബാങ്ക് ജൂവൽ അപ്പ്രൈസർ ഫെഡറേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം നടന്നു

0
തിരുവല്ല : ആൾ കേരള ബാങ്ക് ജൂവൽ അപ്പ്രൈസർ ഫെഡറേഷൻ പത്തനംതിട്ട...