കൈക്കൂലിക്കേസില്‍ എംജി യൂണിവേഴ്‌സിറ്റി ജീവനക്കാരി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍. അതിരമ്പുഴ യൂണിവേഴ്‌സിറ്റി ക്യാമ്പില്‍ നിന്നും എം.ജി സര്‍വകലാശാല യൂണിവേഴ്‌സിറ്റി അസിസ്റ്റന്റിനെയാണ് വിജിലന്‍സ് പിടികൂടിയത്. ആര്‍പ്പൂക്കര സ്വദേശിയായ വനിതാ ജീവനക്കാരിയായ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് എല്‍സി സജിയെയാണ് വിജിലന്‍സ് റേഞ്ച് ഡി.വൈ.എസ്.പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എം.ബിഎ വിദ്യാര്‍ഥിയില്‍ നിന്നും മാര്‍ക്ക് ലിസ്റ്റും പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എല്‍സി കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്.

ഇതേ തുടര്‍ന്നു ഇവര്‍ 1.25 ലക്ഷം രൂപ കൈക്കൂലിയായി നല്‍കി. ബാക്കി തുകയായ 30000 രൂപ കൂടി നല്‍കണമെന്ന് എല്‍സി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ആദ്യ ഗഡുവായ 15000 രൂപ ശനിയാഴ്ച തന്നെ നല്‍കണമെന്നും എല്‍സി വാശിപിടിക്കുകയായിരുന്നു. തുടര്‍ന്ന് എം.ബി.എ വിദ്യാര്‍ഥിനി വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ എം.ബി.എ വിദ്യാര്‍ഥിയുടെ പക്കില്‍ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ നോട്ട് നല്‍കി വിട്ടു. ഈ തുക യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വച്ച്‌ എം.ബി.എ വിദ്യാര്‍ഥിയുടെ പക്കല്‍ നിന്നും ഏറ്റുവാങ്ങുന്നതിനിടെ ഇവരെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിദ്ധ്യം ; സി എ ജി ...

0
പാലക്കാട് : റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ്...

നീറ്റിനു പിന്നാലെ നെറ്റിലും വ്യാപക പിഴവുകൾ ; മൂന്ന് വിഷയങ്ങളിൽ പുനപ്പരീക്ഷ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി : ചോദ്യക്കടലാസുകളിൽ വ്യാപകപിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുവിഷയത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ വീണ്ടും...

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...