തിരുവനന്തപുരം : വിരമിച്ച അധ്യാപകര്‍ക്ക് പ്രഫസര്‍ പദവി നല്‍കാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീക്കത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം തേടി. കാലിക്കറ്റ് വിസിയോടാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ വിശദീകരണം തേടിയത്. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്ന് കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
വിരമിച്ച അധ്യാപകര്‍ക്ക് പ്രഫസര്‍ പദവി നല്‍കാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീക്കത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടി
RECENT NEWS
Advertisment