മാന്നാര്‍ : വിവാഹ ആവശ്യത്തിനായി കരുതിവച്ച പണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. കുരട്ടിക്കാട് പാട്ടമ്പലം, പുളിക്കാശേരി, കോട്ടക്കല്‍ കടവ് ആംബുലന്‍സ് പാലം വഴി പരുമലയിലേക്ക് ബൈക്കില്‍ സഞ്ചരിക്കവേയാണ് ബാഗ് നഷ്ടപ്പെട്ടത്. മാന്നാര്‍ പോലീസില്‍ പരാതി നല്‍കി. കണ്ടുകിട്ടുന്നവര്‍ മാന്നാര്‍ പോലീസ് സ്റ്റേഷനിലോ മാന്നാര്‍ എമര്‍ജന്‍സി റെസ്‌ക്യു ടീമിന്റെ 7909101108 എന്ന നമ്പറിലോ അറിയിക്കണമെന്ന് റെസ്‌ക്യു ടീം ഭാരവാഹികള്‍ അറിയിച്ചു.
വിവാഹ ആവശ്യത്തിനായി കരുതിവച്ച പണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു
RECENT NEWS
Advertisment