ആലപ്പുഴ : നഗരസഭയുടെ വിഷരഹിത ജൈവ കൃഷി പദ്ധതിയുടെ ഭാഗമായി ഇരവുകാട് തളിര്‍ ജൈവകര്‍ഷക കൂട്ടായ്മയുടെ രണ്ടാം കൃഷി ആരംഭിച്ചു. അഡ്വ.എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു. വെണ്ട, പടവലം, കുറ്റിപ്പയര്‍, പാവല്‍, വഴുതന, പാവയ്ക്ക, കോവല്‍ എന്നിവ അരയേക്കര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. കെ.കെ ശിവജി, ടി.ബി ഉദയന്‍ ,സത്യ ദേവന്‍, മഹേഷ്.എം.നായര്‍, എസ് പ്രദീപ്, പി.രാധാകൃഷ്ണന്‍ , ഇക്ബാല്‍, സി.ടി.ഷാജി, സ്മിത രാജീവ്, രതി ഷാജി, സിന്ധു രാജു എന്നിവര്‍ സംസാരിച്ചു.
ഇരവുകാട് തളിര്‍ ജൈവകര്‍ഷക കൂട്ടായ്മയുടെ രണ്ടാം കൃഷി ആരംഭിച്ചു
RECENT NEWS
Advertisment