മംഗ്ളുറു : യുവതിയെ രക്ഷിക്കാന്‍ കടലില്‍ ചാടിയ യുവാവ് മുങ്ങി മരിച്ചു. മുന്നൂര് ഗ്രാമത്തില്‍ ഉളിയയിലെ ല്ലോയ്ഡ് ഡിസൂസയാണ് (28) സോമേശ്വരം ബീച്ചില്‍ അപകടത്തില്‍ പെട്ടത്. കൊടേകാറിലെ അശ്വിത ഫെറാഓയെ (24) പരുക്കുകളോടെ മംഗ്ളൂറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളായ യുവാവും യുവതിയും ഒരുമിച്ചാണ് കടപ്പുറത്ത് എത്തിയത്. സംസാരിച്ചിരിക്കുന്നതിനിടെ യുവതി ക്ഷുഭിതയായി കടലില്‍ ചാടുകയായിരുന്നു എന്ന് തീരസുരക്ഷ സേന പറഞ്ഞു. പിന്നാലെ യുവാവും ചാടി. യുവതിയെ സേനാംഗങ്ങള്‍ രക്ഷിച്ചു.
യുവതിയെ രക്ഷിക്കാന്‍ കടലില്‍ ചാടിയ യുവാവ് മുങ്ങി മരിച്ചു
RECENT NEWS
Advertisment