Saturday, May 4, 2024 9:49 pm

കായലോളങ്ങളില്‍ മാറ്റുരയ്ക്കാന്‍ പത്തനംതിട്ട ജില്ലക്കാര്‍ക്ക് സ്വന്തം കരിനാഗം ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല :കായലോളങ്ങളില്‍ മാറ്റുരയ്ക്കാന്‍ പത്തനംതിട്ട ജില്ലക്കാര്‍ക്ക് സ്വന്തം കരിനാഗം ഒരുങ്ങുന്നു. ജി​ല്ല​യു​ടെ ആ​ദ്യ​ത്തെ ചുണ്ടന്‍ വ​ള്ള​മാ​യ നി​ര​ണം ചു​ണ്ട​ന്റെ പ​ണി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ അ​ഞ്ഞി​ലി​ത്ത​ടി വെ​ട്ടു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വൃ​ക്ഷ​പൂ​ജ ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ച​ട​ങ്ങു​ക​ള്‍​ക്ക് ശാ​ന്തി സോ​മേ​ഷ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ഫാ.തോ​മ​സ് പു​ര​യ്ക്ക​ല്‍ ആ​ശീ​ര്‍​വ​ദി​ച്ചു. നി​ര​ണ​ത്തി​ന് സ്വ​ന്ത​മാ​യ ചു​ണ്ട​ന്‍​വ​ള്ളം വേ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ സ്വ​പ്‌​നം ഇ​നി പൂ​വ​ണി​യും. പ​ണി​ക്ക് ആ​വ​ശ്യ​മാ​യ നാ​ല് വ​ലി​യ ആ​ഞ്ഞി​ലി മ​ര​ങ്ങ​ളാ​ണ് പൊ​ന്‍​കു​ന്നം പ്ര​ദേ​ശ​ത്തു​നി​ന്ന്​ ല​ക്ഷ​ങ്ങ​ള്‍ കൊ​ടു​ത്ത് വാ​ങ്ങി​യ​ത്. 100 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള 120 ഇ​ഞ്ച് വ​ണ്ണ​വും, 60 അ​ടി പൊ​ക്ക​വു​മു​ള്ള പ്ര​ധാ​ന മ​ര​ത്തി​ന്റെ ചു​വ​ട്ടി​ലാ​ണ് വൃ​ക്ഷ​പൂ​ജ ന​ട​ത്തി​യ​ത്.

ബു​ധ​നാ​ഴ്ചരാ​വി​ലെ ഒ​മ്പ​തി​ന് നി​ര​ണം പ​ള്ളി​യു​ടെ മു​ന്നി​ല്‍​ ത​ടി​ക്ക് സ്വീ​ക​ര​ണ പ​രി​പാ​ടി ആ​രം​ഭി​ക്കും. ആ​ദ്യ​കാ​ല വ​ള്ളം​ക​ളി താ​ര​ങ്ങ​ള്‍ ചേ​ര്‍​ന്ന് ത​ടി​ക്ക് പൗ​ര​സ്വീ​ക​ര​ണം ന​ല്‍​കും. ഒ​രോ ക​വ​ല​ക​ളി​ലെ​യും സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി മാ​ലി​പ്പു​ര​യി​ല്‍ എ​ത്തി​ച്ചേ​രും. 2023 ലെ ​നെ​ഹ്​​റു​ട്രോ​ഫി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് നി​ര്‍​മാ​ണം. ഒ​രു​കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന്. 5000 മു​ത​ല്‍ അ​ഞ്ചു​ല​ക്ഷം വ​രെ​യു​ള്ള ഓ​ഹ​രി​ക​ള്‍ വി​റ്റാ​ണ് പ​ണം സ്വ​രൂ​പി​ക്കു​ന്ന​ത്. പ്ര​വാ​സി​യാ​യ അ​ടി​വാ​ക്ക​ല്‍ റെ​ജി പ്ര​സി​ഡ​ന്റും, ര​ക്ഷാ​ധി​കാ​രി ഫാ. തോ​മ​സ് പു​ര​ക്ക​ല്‍, സെ​ക്ര​ട്ട​റി അ​ജി​ല്‍ പു​ര​ക്ക​ല്‍, ട്ര​ഷ​റ​ര്‍ ജോ​ബി ആ​ല​പ്പാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ര​ണം ചു​ണ്ട​ന്റെ നി​ര്‍​മാ​ണ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. റോ​ബി തോ​മ​സ്, റെ​ന്നി തേ​വേ​രി, അ​ജി​ല്‍ പു​ര​യ്ക്ക​ല്‍, ര​തീ​ഷ് കു​മാ​ര്‍, ജോ​ബി ഡാ​നി​യേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ വൃ​ക്ഷ പൂ​ജ ച​ട​ങ്ങു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. നി​ര​ണം ബോ​ട്ട് ക്ല​ബാ​ണ് ചു​ണ്ട​ന്‍​വ​ള്ളം ഒ​രു​ക്കു​ന്ന​ത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുഴിപ്പള്ളി പെരുന്നാൾ കൊടിയേറ്റ് നാളെ ( മെയ് 5) ; പ്രാർത്ഥന ദീപങ്ങൾ തെളിഞ്ഞു

0
തലവടി : തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ ( കുഴിപ്പള്ളി...

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം ; കര്‍ഷകന്‍ മരിച്ചു

0
ചണ്ഡിഗഡ്: പഞ്ചാബില്‍ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ പ്രണിത് കൗറിനെതിരായ പ്രതിഷേധത്തില്‍...

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു ; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര...

0
കോട്ടയം: വീട് പൊളിക്കുന്നതിനിടെ കോൺ​ഗ്രീറ്റ് ബീം വീണ് ഇതര സംസ്ഥാന തൊഴിലാളി...

സ്ത്രീകൾക്കെതിരെ ​ഗുരുതരകുറ്റകൃത്യം നടന്നാലും കേന്ദ്രവും ബിജെപിയും നിശബ്ദര്‍ : പ്രിയങ്ക ​ഗാന്ധി

0
ദില്ലി: രാജ്യത്ത് ഏത് സ്ത്രീക്കെതിരെ ഗുരുതരമായ കുറ്റകൃത്യം നടന്നാലും കേന്ദ്രസർക്കാരും ബിജെപിയും...