Friday, May 3, 2024 4:53 pm

ചാങ്ങാട്ട് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച ; സ്വര്‍ണാഭരണങ്ങളും കാണിക്കവഞ്ചികളും നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കല്ലമ്പലം :  തോട്ടയ്ക്കാട് ചാങ്ങാട്ട് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച. ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ മാല, താലികള്‍, പൊട്ടുകള്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. കൂടാതെ നാലമ്പലത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന കാണിയ്ക്ക വഞ്ചികള്‍ ക്ഷേത്രത്തിന്റെ പുറത്തെത്തിച്ച്‌ അവിടെ വെച്ച്‌ പൊളിച്ച്‌ ചില്ലറ തുട്ടുകള്‍ ഉപേക്ഷിച്ച്‌ നോട്ടുകള്‍ മാത്രം കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ എന്തൊക്കെയാണ് നഷ്ടപ്പെട്ടതെന്ന് പൂര്‍ണ്ണമായി മനസിലാകുകയുള്ളുവെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രത്തിന് മുന്‍വശത്തുള്ള ഹൈ മാസ്റ്റ് ലൈറ്റ് ഓഫ് ചെയ്ത് ക്ഷേത്രത്തിലെ കിഴക്കേ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.

സുരക്ഷ കണക്കിലെടുത്ത് ക്ഷേത്രത്തിനു ചുറ്റും പതിനാറോളം ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഓഫീസിനകത്ത് സ്ഥാപിച്ചിരുന്ന കാമറ കണ്‍ട്രോളറും ഡി.വി.ആര്‍ സിസ്റ്റവും മോഷ്ടാക്കള്‍ കവര്‍ന്നിട്ടുണ്ട്. കല്ലമ്പലം പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മുന്‍പും പലതവണ ക്ഷേത്രത്തില്‍ കവര്‍ച്ചാ ശ്രമം നടന്നിട്ടുണ്ട്. ഒ.എസ് അംബിക എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സംഭവ മറിഞ്ഞ് ക്ഷേത്രം സന്ദര്‍ശിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘അപരന്‍മാരെ വിലക്കാനാകില്ല’ ; ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി

0
കൊച്ചി : അപരന്‍മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. ഒരേ...

വിഷുദിനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 21കാരൻ അക്ഷയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ

0
കോഴിക്കോട്: വിലങ്ങാട് വിഷുദിനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 21കാരൻ അക്ഷയുടെ മരണത്തിൽ...

ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

0
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു. കൂനമ്മുച്ചി അരിയന്നൂരിൽ...

ഇസ്രായേൽ പ്രതിപക്ഷ നേതാവ് യു.എ.ഇ വിദേശകാര്യമന്ത്രിയുമായി കൂടികാഴ്ച നടത്തി

0
അബൂദബി: യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാനും...