Sunday, April 28, 2024 8:14 pm

പരാതികൾ കൂടുന്നു ; ട്രെയിനിൽ യാത്ര ചെയ്യാൻ ഇനി പോലീസുകാർ ടിക്കറ്റ് എടുക്കണം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ട്രെയിനില്‍ യാത്ര ചെയ്യാന്‍ പോലീസുകാര്‍ ടിക്കറ്റ് എടുക്കണമെന്ന് ദക്ഷിണ റെയില്‍വേ. ടിക്കറ്റെടുക്കാതെ വണ്ടിയില്‍ കയറുന്ന പോലീസുകാര്‍ മറ്റു യാത്രക്കാര്‍ക്കുള്ള സീറ്റുകള്‍ കൈവശപ്പെടുത്തുന്നെന്ന പരാതികളെത്തുടര്‍ന്നാണ് നിര്‍ദേശം. യാത്രചെയ്യുന്ന പോലീസുകാര്‍ ടിക്കറ്റോ മതിയായ യാത്രാരേഖകളോ കൈയില്‍ കരുതണമെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി. എക്സ്‌പ്രസ് വണ്ടികളിലും സബര്‍ബന്‍ തീവണ്ടികളിലും ഡ്യൂട്ടിയിലുള്ളവരും അല്ലാത്തവരുമായ പോലീസുകാര്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നതായി ധാരാളം പരാതി ഉയര്‍ന്നിരുന്നു.

ഇതുസംബന്ധിച്ച്‌ തമിഴ്‌നാട് ഡിജിപിക്കും ചെന്നൈ പോലീസ് കമ്മീഷണര്‍ക്കും ചെന്നൈ ഡിവിഷന്‍ സീനിയര്‍ കമേഴ്‌സ്യല്‍ മാനേജര്‍ കത്തയച്ചിരുന്നു. ടിക്കറ്റ് പരിശോധകര്‍ ആവശ്യപ്പെടുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡാണ് അവര്‍ കാണിക്കുന്നത്. ടിക്കറ്റെടുക്കാത്തവര്‍ സീറ്റു കൈവശപ്പെടുത്തുന്നത് മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന്‌ കത്തില്‍ പറയുന്നു. തുടര്‍ന്നാണ് പോലീസുകാര്‍ ടിക്കറ്റെടുക്കണമെന്ന നിര്‍ദേശം കര്‍ശനമാക്കിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരുവാപ്പുലം കല്ലേലി എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു

0
കോന്നി : അരുവാപ്പുലം കല്ലേലി എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. നടുവത്തുമൂഴി...

സൂര്യാഘാതം ; കണ്ണൂരിലും പാലക്കാടും മരണം

0
പാലക്കാട് : കണ്ണൂരില്‍ സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. പന്തക്കല്‍ സ്വദേശി യു...

അമിത വേഗതയിലെത്തിയ കാറുകള്‍ അത്തിക്കയം പാലം ജംങ്ഷനില്‍ കൂട്ടിയിടിച്ചു

0
അത്തിക്കയം: അമിത വേഗതയിലെത്തിയ കാറുകള്‍ അത്തിക്കയം പാലം ജംങ്ഷനില്‍ കൂട്ടിയിടിച്ചു. സംഭവത്തില്‍...

ഒമാനിലെ വാഹനാപകടം ; മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന്​ നാ​ട്ടി​​ലെത്തി​ച്ചു

0
മസ്കറ്റ്: ഒമാനിലെ നിസ്വയില്‍ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹങ്ങള്‍...