പരാതികൾ കൂടുന്നു ; ട്രെയിനിൽ യാത്ര ചെയ്യാൻ ഇനി പോലീസുകാർ ടിക്കറ്റ് എടുക്കണം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ട്രെയിനില്‍ യാത്ര ചെയ്യാന്‍ പോലീസുകാര്‍ ടിക്കറ്റ് എടുക്കണമെന്ന് ദക്ഷിണ റെയില്‍വേ. ടിക്കറ്റെടുക്കാതെ വണ്ടിയില്‍ കയറുന്ന പോലീസുകാര്‍ മറ്റു യാത്രക്കാര്‍ക്കുള്ള സീറ്റുകള്‍ കൈവശപ്പെടുത്തുന്നെന്ന പരാതികളെത്തുടര്‍ന്നാണ് നിര്‍ദേശം. യാത്രചെയ്യുന്ന പോലീസുകാര്‍ ടിക്കറ്റോ മതിയായ യാത്രാരേഖകളോ കൈയില്‍ കരുതണമെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി. എക്സ്‌പ്രസ് വണ്ടികളിലും സബര്‍ബന്‍ തീവണ്ടികളിലും ഡ്യൂട്ടിയിലുള്ളവരും അല്ലാത്തവരുമായ പോലീസുകാര്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നതായി ധാരാളം പരാതി ഉയര്‍ന്നിരുന്നു.

ഇതുസംബന്ധിച്ച്‌ തമിഴ്‌നാട് ഡിജിപിക്കും ചെന്നൈ പോലീസ് കമ്മീഷണര്‍ക്കും ചെന്നൈ ഡിവിഷന്‍ സീനിയര്‍ കമേഴ്‌സ്യല്‍ മാനേജര്‍ കത്തയച്ചിരുന്നു. ടിക്കറ്റ് പരിശോധകര്‍ ആവശ്യപ്പെടുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡാണ് അവര്‍ കാണിക്കുന്നത്. ടിക്കറ്റെടുക്കാത്തവര്‍ സീറ്റു കൈവശപ്പെടുത്തുന്നത് മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന്‌ കത്തില്‍ പറയുന്നു. തുടര്‍ന്നാണ് പോലീസുകാര്‍ ടിക്കറ്റെടുക്കണമെന്ന നിര്‍ദേശം കര്‍ശനമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...