Sunday, May 5, 2024 12:49 pm

കുന്തിരിക്കും കത്തിച്ചപ്പോള്‍ കുട്ടി അത് തട്ടി കളഞ്ഞതാണ് കൈയ്ക്ക് പോള്ളലേല്‍ക്കാന്‍ കാരണമെന്ന് ആന്റണി ടിജിന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയുടെ സഹോദരിയേയും ഇവരുടെ പങ്കാളി ആന്‍റണി ടിജിനെയും പോലിസ് ചോദ്യം ചെയ്തു. കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഇരുവരും ആവര്‍ത്തിച്ചതായി പോലിസ് പറഞ്ഞു. താന്‍ കുന്തിരിക്കും കത്തിച്ചപ്പോള്‍ കുട്ടി അത് തട്ടി കളഞ്ഞതാണ് കൈയ്ക്ക് പോള്ളലേല്‍ക്കാന്‍ കാരണമെന്ന് ആന്റണി ടിജിന്‍ മൊഴി നല്‍കി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഇരുവരെയും വ്യാഴാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ കൊച്ചിയില്‍ എത്തിച്ച ആന്റണി ടിജിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം രാത്രി വൈകിയാണ് വിട്ടയച്ചത്.

പ്രത്യേക അന്വേഷണ സംഘം മൈസൂരുവില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിടികൂടുമ്പോള്‍ ഇയാള്‍ക്കൊപ്പം ചികിത്സയിലുള്ള കുഞ്ഞിന്റെ മാതൃസഹോദരി മകനും ഉണ്ടായിരുന്നു. മൈസൂരില്‍ നിന്ന് പിടികൂടിയ ശേഷം അവിടെ വെച്ച്‌ ചോദ്യം ചെയ്ത ശേഷമാണ് കൊച്ചിയില്‍ ഇവരെ എത്തിച്ചത്. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. കുഞ്ഞ് കണ്ണ് തുറക്കുകയും വായിലൂടെ ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയും ചെയ്തു . കുട്ടിയുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണ്. കുട്ടി അപകടനില തരണം ചെയ്തിട്ടുമുണ്ട്. നട്ടെല്ലിനും തലയ്ക്കും കയ്യിനും പരിക്ക് ഉള്ളതിനാല്‍ ന്യൂറോ വിഭാഗം ആണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടി അപകട നില തരണം ചെയ്തെങ്കിലും തലച്ചോറിന് ഉണ്ടായ ക്ഷതം കാഴ്ച്ചയേയും, ബുദ്ധിശക്തിയേയും ബാധിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്.

കുട്ടിക്ക് ശാരീരിക വൈകല്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തലച്ചോറിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ബുളറ്റിനില്‍ വ്യക്തമാക്കുന്നു. രണ്ടു വയസ്സുക്കാരി ചികിത്സയില്‍ കഴിയുന്ന കോലഞ്ചേരി മെഡിക്കല്‍ കോളജിലെത്തി കുട്ടിയെ സന്ദര്‍ശിച്ച ശേഷം കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നതായി സിഡബ്ല്യുസി ഇന്നലെ അറിയിച്ചിരുന്നു. കുട്ടിയുടെ സംരക്ഷണം മാതാവിന് ഇനി നല്‍കരുതെന്നും തനിക്ക് തന്നെ വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ പിതാവ് രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമാകും വരെ താത്കാലികമായാണ് സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തത്. പോലീസിന്റെയും സിഡബ്ല്യൂസി യുടെയും അന്വേഷണം പൂര്‍ത്തിയായ ശേഷമാണ് തീരുമാനം ഉണ്ടാവുകയെന്നും ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ.ബിറ്റി ജോസഫ് വ്യക്തമാക്കിയിരുന്നു.

കുട്ടിയുടെ തുടര്‍ ചികിത്സയ്ക്ക് സിഡബ്ല്യുസി സൗകര്യം ഒരുക്കും. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും കുട്ടിയെ മാറ്റിയശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലാവും ചികിത്സയ്ക്ക് ക്രമീകരണം ഒരുക്കുക. രണ്ടര വയസുകാരിക്കൊപ്പം ആ വീട്ടില്‍ ഉണ്ടായിരുന്ന മാതൃസഹോദരിയുടെ കുട്ടിയില്‍ നിന്നും മൊഴിയെടുക്കാനാണ് സിഡബ്ല്യുസി യുടെയും തീരുമാനം. ഇതിന്റെ ഭാഗമായി മാതൃസഹോദരിയുടെ കുട്ടിക്ക് കൗസിലിങ് നല്‍കുവാനാണ് സിഡബ്ല്യുസി തീരുമാനം. ഇതിനു ശേഷം വീട്ടില്‍ സംഭവിച്ചത് എന്താണെന്ന് വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് സിഡബ്ല്യുസി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് മൂന്നരവയസുകാരന് നേരെ ക്രൂരലൈം​ഗിക പീഡനം ; പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നരവയസുകാരൻ ക്രൂര ലൈം​ഗിക പീഡനത്തിനിരയായി. തമിഴ്നാട് സ്വദേശി മാരിക്കനി...

ക​മ്പ​നി​ക​ളു​ടെ ഡീ​ല​ർ​ഷി​പ്പ് വാ​ഗ്ദാ​നം നൽകി ഓ​ൺ​ലൈ​നി​ൽ ല​ക്ഷ​ങ്ങ​ൾ ത​ട്ടി

0
ക​ണ്ണൂ​ർ: നവ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ചും ക​മ്പ​നി​ക​ളു​ടെ ഡീ​ല​ർ​ഷി​പ്പ് വാ​ഗ്ദാ​നം...

അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം’ – മന്ത്രി...

0
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകുന്ന...

നേരെ ഷോറൂമിലേക്ക് വിട്ടോ…; ഹോണ്ട എലിവേറ്റിന് വമ്പൻ വിലക്കിഴിവ്, അറിയാം

0
ജാപ്പനീസ് ജനപ്രിയ കാർ നിർമ്മാതാക്കളായ ഹോണ്ടയുടെ ഏറ്റവും ഡിമാൻഡുള്ള എസ്‌യുവിയാണ് എലിവേറ്റ്...