Tuesday, April 30, 2024 8:14 am

സംസ്ഥാനത്തെ ആദ്യത്തെ കാരവാന്‍ പാര്‍ക്ക് ടൂറിസം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

വാഗമണ്‍ : കാരവാന്‍ ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 353 കാരവാനുകളും 120 കാരവാന്‍ പാര്‍ക്കും ഉടന്‍ സജ്ജമാകുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ആദ്യത്തെ കാരവാന്‍ പാര്‍ക്ക് വാഗമണ്ണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിട്രിന്‍ ഹോസ്പിറ്റാലിറ്റി വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ വാഗമണിലെ അഥ്രക് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടാണ് കാരവാന്‍ മെഡോസ് എന്ന പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്. ആദ്യപടിയെന്നോണം രണ്ട് കാരവാനുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഭാവിയില്‍ എട്ട് കാരവാനുകള്‍ വരെ ഇവിടെ ഉള്‍ക്കൊള്ളാനാകും. ബെന്‍സിന്റെ നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന കാരവാനും ഇവിടെയുണ്ട്. സഞ്ചാരികള്‍ക്ക് കാരവാനില്‍ ചുറ്റിനടന്ന് സമീപപ്രദേശങ്ങള്‍ ആസ്വദിക്കാനും പുതിയ വിനോദ സഞ്ചാര രീതി അനുഭവിച്ചറിയാനും സാധിക്കും.

നാല് സോഫ, ടിവി, മെക്രോവേവ് അവന്‍, ഇന്‍ഡക്ഷന്‍ അടുപ്പ്, കബോര്‍ഡുകള്‍, ജനറേറ്റര്‍ സംവിധാനം, ഫ്രിഡ്ജ്, ഹീറ്റര്‍ സംവിധാനത്തോടു കൂടിയ കുളിമുറി, കിടക്കാനുള്ള ബെര്‍ത്തുകള്‍ എന്നിവ കാരവാനിലുണ്ടാകും. വിപുലമായ സൗകര്യങ്ങളാണ് കാരവാന്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. ഗ്രില്ലിംഗ് സംവിധാനത്തോടെയുള്ള റസ്റ്റോറന്റ് സംവിധാനം, സ്വകാര്യ വിശ്രമ കേന്ദ്രം, ഹൗസ്‌കീ പിംഗ് സംവിധാനം, 24 മണിക്കൂറും ലഭിക്കുന്ന വ്യക്തിഗത സേവനം, ക്യാമ്പ് ഫയര്‍, എന്നിവ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. വാഗമണില്‍ നിന്ന് കാരവാനിലാണ് മന്ത്രി പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ഏലപ്പാറ റോഡിലെ നല്ലതണ്ണിയിലെ സ്ഥലത്തേക്കെത്തിയത്. ഡീന്‍ കുര്യാക്കോസ് എംപി, വാഴൂര്‍ സോമന്‍ എംഎല്‍എ, കേരള ടൂറിസം ഡയറക്ടര്‍ വി.ആര്‍ കൃഷ്ണ തേജ, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് നിത്യ എഡ്വിന്‍, അഥക് ഗ്രൂപ്പ് ഡയറക്ടര്‍ എസ് നന്ദകുമാര്‍, സിഇഒ പ്രസാദ് മാഞ്ഞാലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

രണ്ട് പേര്‍ക്കോ, അതിലധികമോ ആളുകള്‍ക്ക് യാത്ര ചെയ്യാവുന്നതും ഹോട്ടലുകളില്ലാതെ രാത്രി തങ്ങാനും സാധിക്കുന്ന വാഹനങ്ങളാണ് കാരവാനുകള്‍. അടുക്കള, കിടക്ക, കുളിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്തിന്റെ പുതിയ കാരവാന്‍ നയമനുസരിച്ച്‌ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കാരവാനുകള്‍ സ്വന്തമാക്കാനാകും. നിരവധി ഇളവുകള്‍ കാരവാന്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ തയ്യാറാക്കിയ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൃഷ്ണന​ഗറിൽ നിന്ന് വിജയിക്കും – മഹുവ മൊയ്ത്ര

0
ന്യൂഡൽഹി: ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൃഷ്ണനഗറിൽ നിന്ന് വിജയിക്കുമെന്ന് മഹുവ...

ഭോജ്‍പുരി നടി അമൃത പാണ്ഡെ അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
പറ്റ്ന: ഭോജ്‍പുരി നടി അമൃത പാണ്ഡെയെ(27) ബിഹാറിലെ അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍...

കോഴിക്കോട് മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന് ആശങ്ക

0
കോഴിക്കോട്: വേനൽ കടുത്തതോടെ കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം...

കോ​ട്ട​യ​ത്ത് ത​ടി ലോ​റി നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് അ​പ​ക​ടം

0
കോ​ട്ട​യം: എം​സി റോ​ഡി​ൽ കോ​ട്ട​യം മ​ണി​പ്പു​ഴ​യി​ൽ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ൽ...