Wednesday, April 24, 2024 11:11 pm

വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​നി​​​ല​​​വാ​​​രം തീ​​​രെ താ​​​ഴ്ന്ന​​​താ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​ല്‍

For full experience, Download our mobile application:
Get it on Google Play

തൃ​​​ശൂ​​​ര്‍ : ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​​​വ​​​ര്‍​​​ഷ​​​ത്തെ ഓ​​​ണ്‍​ലൈ​​​ന്‍ പ​​​ഠ​​​ന​​​ത്തി​​​ല്‍ അ​​​ഞ്ചാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​നി​​​ല​​​വാ​​​രം തീ​​​രെ താ​​​ഴ്ന്ന​​​താ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. ഒ​​​ന്നും ര​​​ണ്ടും മൂ​​​ന്നും ക്ലാ​​​സു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗം പേ​​​ര്‍​​​ക്കും അ​​​ക്ഷ​​​രം എ​​​ഴു​​​താ​​​നോ വാ​​​യി​​​ക്കാ​​​നോ പോ​​​ലും അ​​​റി​​​യാ​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്. ഓ​​​ണ്‍​ലൈ​​​ന്‍ പ​​​ഠ​​​ന​​​ത്തി​​​നി​​​ടെ അ​​​ധ്യാ​​​പ​​​ക​​​ര്‍ ചോ​​​ദ്യ​​​ങ്ങ​​​ള്‍ ചോ​​​ദി​​​ക്കുമ്പോ​​​ഴും എ​​​ഴു​​​തി​​​ച്ച​​​പ്പോ​​​ഴും എ​​​ല്ലാം കൃ​​​ത്യ​​​മാ​​​യി ചെ​​​യ്തി​​​രു​​​ന്ന വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍ നേ​​​രി​​​ട്ടു ക്ലാ​​​സി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ള്‍ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ മു​​​മ്പി​​​ല്‍ ഒ​​​ന്നും അ​​​റി​​​യാ​​​തെ നി​​​ല്‍​​ക്കു​​​ക​​​യാ​​​ണ്. മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​ല​​​രും അ​​​ധ്യാ​​​പ​​​ക​​​ര്‍ പ​​​ഠി​​​പ്പി​​​ക്കുമ്പോ​​​ള്‍ ചോ​​​ദ്യ​​​ങ്ങ​​​ള്‍​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​തെ​​​ന്നു തെ​​​ളി​​​ഞ്ഞെ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​ര്‍ പ​​​റ​​​യു​​​ന്നു.

വീ​​​ട്ടി​​​ലി​​​രു​​​ന്നു കു​​​ട്ടി​​​ക​​​ളെ കൂ​​​ടു​​​ത​​​ല്‍ സ​​​ഹാ​​​യി​​​ച്ച​​​താ​​​ണ് നി​​​ല​​​വാ​​​രം കു​​​റ​​​യാ​​​ന്‍ കാ​​​ര​​​ണം. കു​​​ട്ടി​​​ക​​​ള്‍​​​ക്കു മാ​​​ര്‍​​​ക്ക് കി​​​ട്ടു​​​ന്ന​​​തി​​​നാ​​​യി മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍​​​ത​​​ന്നെ എ​​​ഴു​​​തി​​​ക്കൊ​​​ടു​​​ത്തും അ​​​ടു​​​ത്തി​​​രു​​​ന്ന് ഉ​​​ത്ത​​​ര​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞു​​​കൊ​​​ടു​​​ത്തും സ​​​ഹാ​​​യി​​​ച്ച​​​താ​​​വും ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ഠ​​​ന നി​​​ല​​​വാ​​​രം കു​​​റ​​​യാ​​​ന്‍ കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. ചെ​​​റി​​​യ ക്ലാ​​​സു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ള്‍​​​ക്ക് ഓ​​​ണ്‍​ലൈ​​​ന്‍ പ​​​ഠ​​​നം ഗു​​​ണ​​​ക​​​ര​​​മാ​​​കി​​​ല്ലെ​​​ന്നു നേ​​​ര​​​ത്തെ​​​ത​​​ന്നെ ആ​​​ശ​​​ങ്ക​​​യു​​​യ​​​ര്‍​​​ന്നി​​​രു​​​ന്നു. സാ​​​ധാ​​​ര​​​ണ ക്ലാ​​​സു​​​ക​​​ളി​​​ല്‍ എ​​​ത്തു​​മ്പോ​​​ള്‍ അ​​​ധ്യാ​​​പ​​​ക​​​ര്‍ കു​​​ട്ടി​​​ക​​​ളെ ചേ​​​ര്‍​​​ത്തി​​​രു​​​ത്തി കൈ​​​പി​​​ടി​​​ച്ച്‌ അ​​​ക്ഷ​​​ര​​​ങ്ങ​​​ള്‍ എ​​​ഴു​​​തി​​​ക്കു​​​ക​​​യും ഉ​​​ച്ചാ​​​ര​​​ണം പ​​​റ​​​യി​​​ക്കു​​​ക​​​യു​​​മൊ​​​ക്കെ ചെ​​​യ്യും.

എ​​​ന്നാ​​​ല്‍ അ​​​ക​​​ലെ​​​യി​​​രു​​​ന്ന് ഓ​​​ണ്‍​ലൈ​​​നി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളെ അ​​​ത്ത​​​ര​​​ത്തി​​​ല്‍ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. ത​​​ങ്ങ​​​ളു​​​ടെ മ​​​ക്ക​​​ള്‍ പ​​​രീ​​​ക്ഷ​​​യി​​​ലും ചോ​​​ദ്യ​​​ങ്ങ​​​ള്‍ ചോ​​​ദി​​​ക്കു​​​മ്പോ​​​ഴും പി​​​ന്നി​​​ലാ​​​കാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്നു​​​ക​​​ണ്ട് മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ സ​​​ഹാ​​​യി​​​ച്ച​​​തു സ്വ​​​ന്തം കു​​​ട്ടി​​​ക​​​ള്‍​​​ക്കു​​​ത​​​ന്നെ വി​​​ന​​​യാ​​​യി​​​രി​​​ക്ക​​​യാ​​​ണ്. ഓ​​​ണ്‍​ലൈ​​​നി​​​ല്‍ പ​​​ഠി​​​പ്പി​​​ക്കു​​​മ്പോ​​​ള്‍ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ സ​​​ഹാ​​​യി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി അ​​​ങ്ങ​​​നെ ചെ​​​യ്യ​​​രു​​​തെ​​​ന്ന് ഇ​​​ട​​​യ്ക്കി​​​ടെ ഓ​​​ര്‍​​​മി​​​പ്പി​​​ക്കാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും അ​​​തൊ​​​ന്നും പ​​​ല​​​രും അ​​​നു​​​സ​​​രി​​​ച്ചി​​​ല്ലെ​​​ന്നാ​​​ണ് കു​​​ട്ടി​​​ക​​​ള്‍ നേ​​​രി​​​ട്ടു ക്ലാ​​​സി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ള്‍ ബോ​​​ധ്യ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​ര്‍ പ​​​റ​​​ഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗാസയില്‍ ആശുപത്രി കുഴിമാടത്തില്‍ നിന്ന് 51 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

0
ഗാസ: ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിക്ക് സമീപത്തെ കുഴിമാടത്തില്‍ നിന്ന് 51...

കൊട്ടികലാശത്തിലും ശൈലജ ടീച്ചർക്ക് നേരെ അധിക്ഷേപവുമായി യുഡിഎഫ്

0
വടകര : കൊട്ടിക്കലാശത്തിലും കെ കെ ശൈലജ ടീച്ചർക്ക് നേരെ അധിക്ഷേപവുമായി...

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ച് കമ്പനി

0
ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസിൽ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ അജണ്ടയെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

0
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണെന്ന് എസ്ഡിപിഐ സംസ്ഥാന...