കോഴിക്കോട് മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന് ആശങ്ക

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വേനൽ കടുത്തതോടെ കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകും എന്ന് ആശങ്ക. കൊടിയത്തൂരിൽ പുഴയിൽ അനധികൃതമായി നിർമിച്ച താൽക്കാലിക തടയണകൾ നാട്ടുകാരുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കി.തടയണകൾ കാരണം മറ്റ് പ്രദേശങ്ങളിലെ കുടിവെള്ള സ്ത്രോതസുകളിൽ വെള്ളം ഇല്ലാതാകുന്നതായി നാട്ടുകാർ പറഞ്ഞു. വേനൽ കടുത്തതോടെ ജില്ലയുടെ മലയോര മേഖലയിലെ പുഴകളും മറ്റ് ജലസ്രോതസ്സുകളും വറ്റിയ അവസ്ഥയിലാണ്. ഇതോടെ കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലായി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും വീടുകളിലെ ആവശ്യങ്ങൾക്ക് തികയില്ല.

കൊടിയത്തൂർ പഞ്ചായത്തിൽ കുടിവെള്ള ലഭ്യത പോലും ഇല്ലാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ പുഴയിൽ അനധികൃതമായി നിർമ്മിച്ച തടയണകൾ പൊളിച്ചു നീക്കി. ദേവസ്വംകാട് കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നവരാണ് കൃഷി ആവശ്യങ്ങൾക്കും ഫാമുകളിലേക്കും വെള്ളം എടുക്കുന്നതിനായി കൊടിയത്തൂർ പനമ്പിലാവ് പുഴയിൽ കെട്ടിയ തടയണകൾ പൊളിച്ചത്. കൃഷി ആവശ്യത്തിനും മറ്റും വലിയ പൈപ്പുകൾ ഉപയോഗിച്ച് പുഴകളിൽ നിന്ന് വെള്ളം എടുക്കരുതെന്ന് പഞ്ചായത്ത് ഉത്തരവ് ഇറക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. വേനൽ രൂക്ഷമായി തുടരുമ്പോൾ പുഴകളിൽ ഇപ്പോഴുള്ള വെള്ളവും വറ്റുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണം കടുപ്പിച്ച് അധികൃതർ; ഒറ്റവർഷത്തിനിടെ ലക്ഷ്യമിട്ടത് പതിനായിരക്കണക്കിന് സോഷ്യൽ മീഡിയ പോസ്റ്റുകൾ

0
ന്യൂഡല്‍ഹി: രാജ്യത്ത് സമൂഹ മാധ്യമ വിലക്കുകള്‍ ഇരട്ടിയിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മെറ്റ,...

വിമാനത്തിന്റെ നിയന്ത്രണം 4 സെക്കന്റ് നേരത്തേക്ക് പൂർണമായി നഷ്ടമായി; ഫുക്കറ്റ്-ഡല്‍ഹി വിമാനം താഴ്ന്ന് പറന്ന...

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാനം താഴ്ന്ന് പറന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്....

കടുത്ത ചൂടും വെയിലും വില്ലനായി; ഉത്തർപ്രദേശിലെ തിരംഗ യാത്രയിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

0
ലഖ്‌നൗ: യുപിയിലെ ദിയോറിയയിൽ തിരംഗ യാത്രക്കിടയില്‍ 40ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു....

തമിഴ് തായ് വാഴ്ത്തിന് മുൻപ് വന്ദേമാതരം ആദ്യം ആലപിക്കണം; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിർദേശം നൽകി മദ്രാസ്...

0
ചെന്നൈ: സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി...