Friday, May 3, 2024 4:51 pm

റാന്നി സിവിൽ സ്റ്റേഷനിൽ വാട്ടർടാങ്കിൽ പ്രാവ് ചത്തുവീണ് കുടിവെള്ളം മലിനമായതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി സിവിൽ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്കിൽ പ്രാവ് ചത്ത് പുഴുത്ത് വീണു കുടിവെള്ളം മലിനമായതായി പരാതി. താലൂക്ക് ഓഫീസിലെ ജീവനക്കാർ വെള്ളം കുടിച്ചപ്പോൾ വായിൽ തൂവൽ കുരുങ്ങിയതോടാണ് സംഭവം പുറത്തറിയുന്നത്. നാളുകളായി ഈ ടാങ്കിൽ നിന്ന് വരുന്ന വെള്ളത്തിന് രുചിവിത്യാസവും ചെറിയ തോതിൽ ദുർഗന്ധവും ഉണ്ടായിരുന്നതായി പറയുന്നു. ഭക്ഷണം കഴിച്ചിട്ട് കൈയും, വായും വൃത്തിയാക്കിയപ്പോല്‍ പക്ഷിയുടെ തൂവൽ കുരുങ്ങിയതിനെ തുടർന്ന് ജീവനക്കാർ കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർടാങ്കിൽ നോക്കിയപ്പോഴാണ് പ്രാവുകളെ ചത്ത് അളിഞ്ഞ നിലയിൽ കണ്ടത്.

ഉടൻ തന്നെ വിവരം സമീപത്തെ സിവിൽ സ്റ്റേഷൻന്റെ ഒന്നാം ബ്ലോക്കിൽ പ്രവർത്തിക്കുന്ന പൊതുമരാമത്ത് കെട്ടിടവിഭാഗം എ.ഇയെ അറിച്ചെങ്കിലും, ഒരാഴ്ചത്തേക്ക് അനക്കം ഉണ്ടായില്ലെന്നു പറയുന്നു. പിന്നീട് വെള്ളം ഇല്ലന്നുള്ള പരാതി വ്യാപകമായതോടെ ടാങ്കിൽ സംഭരിച്ചിരുന്ന വെള്ളം തുറന്ന് വിടുകയല്ലാതെ, ടാങ്ക് വൃത്തിയാക്കാൻ ശ്രമിച്ചില്ലന്നാണ് ആരോപണം. നാളുകളായി വെള്ളം ഇല്ലാത്തതിനാൽ സിവിൽസ്റ്റേഷനിൽ സ്ത്രീകൾ ഉപയോഗിക്കുന്ന ശുചിമുറിയിലെത്തിയാണ് മറ്റു ജീവനക്കാർ കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ പാത്രവും മറ്റും കഴുകുന്നത്, സിവിൽ സ്റ്റേഷനിലെ, ടാങ്ക് താല്കാലികമായി വ്യത്തിയാക്കിയെന്നും, തുടർന്ന് പദ്ധതിയിൽ ഉൾപ്പെടുത്തി തകരാർ പരിഹരിക്കുമെന്നും, മാരാമത്ത് കെട്ടിടവിഭാഗം, എ ഇ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിഷുദിനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 21കാരൻ അക്ഷയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ

0
കോഴിക്കോട്: വിലങ്ങാട് വിഷുദിനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 21കാരൻ അക്ഷയുടെ മരണത്തിൽ...

ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

0
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു. കൂനമ്മുച്ചി അരിയന്നൂരിൽ...

ഇസ്രായേൽ പ്രതിപക്ഷ നേതാവ് യു.എ.ഇ വിദേശകാര്യമന്ത്രിയുമായി കൂടികാഴ്ച നടത്തി

0
അബൂദബി: യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാനും...

കക്കി ഡാമിലെ ജലനിരപ്പ് താഴുന്നു

0
ചെങ്ങന്നൂർ : കൊടുംവേനൽ തുടരുന്നത് പമ്പ ഇറിഗേഷൻ പ്രോജക്ട് (പി.ഐ.പി.) വഴി...