Wednesday, May 1, 2024 12:29 pm

നൈറ്റ് പട്രോളിങ്ങിനിടെ ​പോലീസിന് നേരെ ആക്രമണം ; എസ്.ഐക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

അ​ഞ്ച​ല്‍ : അ​ഞ്ച​ൽ: നൈ​റ്റ് പ​ട്രോ​ളി​ങ്ങി​നി​ടെ പൊ​ലീ​സ് സം​ഘ​ത്തി​ന് നാ​ൽ​വ​ർ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. എ​സ്.​ഐ​ക്ക് കു​ത്തേ​റ്റു. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പോലീ​സ് പി​ടി​യി​ലാ​യി. ഏ​രൂ​ര്‍ ഭാ​ര​തീ​പു​രം തൈ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ജെ​റി​ന്‍ ജോ​ണ്‍​സ​ണ്‍ (23), ഏ​രൂ​ര്‍ പു​ഞ്ചി​രി​മു​ക്ക് ഷി​ജു ഭ​വ​നി​ല്‍ ഷൈ​ജു (41) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​ത്ത​ടി വേ​ങ്ങ​വി​ള വീ​ട്ടി​ല്‍ നൗ​ഫ​ല്‍ (40), ഏ​രൂ​ര്‍ ക​രി​മ്പി​ന്‍​കോ​ണ​ത്ത് വി​പി​ന്‍ (42) എ​ന്നി​വ​ര്‍ ഒ​ളി​വി​ലാ​ണ്.

ബു​ധ​നാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ പ​ത്ത​ടി ഭാ​ഗ​ത്ത് വ​ര്‍ക്ക്‌ഷോപ്പ് കേ​ന്ദ്രീ​ക​രി​ച്ച്‌ മ​ദ്യ​പാ​ന​വും അ​ക്ര​മ​വും ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ ഏ​രൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു ​പ​റ​ഞ്ഞ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ട്രോ​ളി​ങ്​ ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന എ​സ്.​ഐ നി​സാ​റു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം എ​ത്തി​യ​പ്പോ​ഴാ​ണ് സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച്‌ കൊ​ണ്ടി​രു​ന്ന നാ​ല്‍​വ​ര്‍​സം​ഘം ആ​ക്ര​മി​ച്ച​ത്.

ബൈ​ക്കി​ന്റെ സൈ​ല​ന്‍​സ​ര്‍ കൊ​ണ്ട്​ പോ​ലീ​സു​കാ​രെ അ​ടി​ക്കു​ക​യും എ​സ്.​ഐ​യെ ക​ത്തി കൊ​ണ്ട് കു​ത്തു​ക​യു​മാ​യി​രു​ന്നു. നെ​ഞ്ചി​ന് നേ​രെ വ​ന്ന കു​ത്ത് കൈ ​കൊ​ണ്ട് ത​ട​ഞ്ഞ​തി​നാ​ലാ​ണ് കൈ​ക്ക് മു​റി​വേ​റ്റ​ത്. തു​ട​ര്‍​ന്ന് ഏ​രൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്ന്​ കൂ​ടു​ത​ല്‍ പോ​ലീ​സെ​ത്തി​യാ​ണ് അ​ക്ര​മി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​തി​നി​ടെ ര​ണ്ടു​പേ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കൈ​ക്ക്​ കു​ത്തേ​റ്റ എ​സ്.​ഐ നി​സാ​റു​ദ്ദീ​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ള്‍​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി ഏ​രൂ​ര്‍ എ​സ്.​ഐ ശ​ര​ലാ​ല്‍ അ​റി​യി​ച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സമസ്ത നേതാവ് ഉമർ ഫൈസിയും എം.വി ജയരാജനും കൂടിക്കാഴ്ച നടത്തി

0
കോഴിക്കോട്: സമസ്ത നേതാവും മുശാവറ അംഗവുമായ ഉമർഫൈസിയും സി.പി.എം കണ്ണൂർ ജില്ലാ...

അടൂരില്‍ തെരുവ്‌ നായ്‌ക്കളുടെ ശല്യം മൂലം വഴിയാത്രക്കാര്‍ ഭീതിയില്‍

0
അടൂര്‍ : നഗരത്തില്‍ തെരുവ്‌ നായ്‌ക്കളുടെ ശല്യം മൂലം വഴിയാത്രക്കാര്‍ ഭീതിയില്‍....

കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

0
ക​യ്പ​മം​ഗ​ലം: ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി​യെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. ക​യ്പ​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ൻ...

അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു ; രജനികാന്ത് – ലോകേഷ് കനകരാജ് ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ

0
ചെന്നൈ: രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി....