ജീവനക്കാരുടെ ട്രാൻസ്ഫർ നോംസ് നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തി ; രജിസ്ട്രാർ നേരിട്ട് ഹാജരാകുവാൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സഹകരണ വകുപ്പ് ജീവനക്കാരുടെ ട്രാൻസ്ഫർ നോംസ് നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തിയതിന് സഹ: സംഘം രജിസ്ട്രാർ നേരിട്ട് ഹാജരാകുവാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ടൈബൂണൽ ഉത്തരവ്. ട്രാൻസ്ഫർ നോംസ് നടപ്പിലാക്കുന്നത് സംബന്ധിച്ച് നേരത്തെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച 16/7/21 ലെ OA 1315/2021 നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തിയതിന് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് അന്റ് ആഡിറ്റേഴ്സ് അസോസിയേഷൻ സമർപ്പിച്ച കോടതി അലക്ഷ്യ നടപടിയിൻ മേലാണ് ടൈബൂണൽ ഉത്തരവ്.

മൂന്ന് മാസത്തിനകം ഇലക്ട്രോണിക് ഡേറ്റാബേസ് തയ്യാറാക്കി ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കണമെന്ന് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ 8 മാസമായിട്ടും ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കാതിരുന്നത് കൊണ്ടാണ് സംഘടന കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ട് പോയത്. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ആഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ ജയകൃഷ്ണൻ , ജന: സെക്രട്ടറി എം രാജേഷ് കുമാർ എന്നിവർ പറഞ്ഞു. സംഘടനക്ക് വേണ്ടി ഹൈക്കോടതി സീനിയർ അഭിഭാഷകൻ അഡ്വ: ടി .പി . അബ്ദുൾ ഹമീദ് ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...