Monday, April 29, 2024 4:24 pm

അഭിഭാഷകര്‍ക്ക്‌ പെന്‍ഷന്‍ ഏര്‍പ്പെടുത്തണം ; ഭാരതീയ അഭിഭാഷക പരിഷത്ത്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഭിഭാഷകര്‍ തങ്ങളുടെ പ്രൊഫഷനോടൊപ്പം രാഷ്ട്രപ്രതിബദ്ധതയിലും ദേശീയതയിലും അധിഷ്ഠിതമായ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാകണമെന്ന്‌ ഭാരതീയ അഭിഭാഷക പരിഷത്ത്‌ പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ അഭിഭാഷക
പരിഷത്ത്‌ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. വിളക്കുടി എസ്‌. രാജേന്ദ്രൻ പറഞ്ഞു.

കേരള ബാര്‍ കൗണ്‍സിലിലെ അഭിഭാഷക ക്ഷേമനിധി ക്രമക്കേടുകള്‍ സംബന്ധിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സികളെകൊണ്ട്‌ അന്വേഷണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിഭാഷകരുടെ ന്യായമായ അവകാശങ്ങള്‍ സാധിച്ചെടുക്കാന്‍ എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും നിരാലംബരും സമൂഹത്തില്‍ കരുതല്‍ ആവശ്യവുമായിട്ടുള്ള എല്ലാവര്‍ക്കും വേണ്ടവിധമായ സേവന പ്രവര്‍ത്തനങ്ങളില്‍  മുന്നിട്ടിറങ്ങണമെന്നും മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട്‌ ഭാരതീയ അഭിഭാഷക പരിഷത്ത്‌ സംസ്ഥാന സ്വെകട്ടറി അഡ്വ. പി. രാജേഷ്‌ പറഞ്ഞു.

അഭിഭാഷകര്‍ക്കു ലഭിക്കേണ്ട വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും അവര്‍ക്ക്‌ ജീവിതത്തിന്റെ അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്ന തരത്തില്‍ നിയമഭേദഗതി ഉണ്ടാകണമെന്നും അഭിഭാഷകര്‍ക്കും പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുവാന്‍ ആവശ്യമായ സംവിധാനം നടപ്പിലാക്കണമെന്നും അഭിഭാഷകരെക്കൂടി സര്‍ക്കാരിന്റെ മെഡിസെപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ധൃതഗതിയില്‍ കേരളത്തില്‍ നടപ്പാക്കുന്ന ഇ-ഫയലിംങ്‌ സംവിധാനം അഭിഭാഷകര്‍ക്കും ക്ലാര്‍ക്കുമാര്‍ക്കും നീതി തേടിയെത്തുന്ന കക്ഷികള്‍ക്കും ഗുരുതരമായ പ്രശ്നങ്ങളാണ്‌ ഉണ്ടാക്കുന്നത്‌. അടിയന്തിരമായി ഇക്കാര്യത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന്‌ സമ്മേളനം പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോടും കേരള ഹൈക്കോടതിയോടും ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഡി.രാജഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ. കെ. ഹരിദാസ്‌, അഡ്വ. കെ.ജെ. മനു, അഡ്വ. സി. പ്രദീപ്‌ കുമാര്‍, അഡ്വ. കെ.ജി.
സുരേഷ്‌ കുമാര്‍, അഡ്വ. വിജയന്‍ നായര്‍, അഡ്വ. അഭിലാഷ്‌ ചന്ദ്രൻ, അഡ്വ. രാജീവ്‌ കുമാര്‍, അഡ്വ. സപ്തതി എം.പി, അഡ്വ. മനു എസ്‌. രാജന്‍, അഡ്വ. ബാലകൃഷ്ണക്കുറുപ്പ്‌ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി അഡ്വ. ഡി. രാജഗോപാല്‍ (പ്രസിഡന്റ്‌ ), അഡ്വ. ഡി. പ്രദീപ്‌ കുമാര്‍ (സ്രെകട്ടറി), അഡ്വ. കെ.ജേ. മനു (ഖജാന്‍ജി), അഡ്വ. കെ.ജി. സുരേഷ്‌ കുമാര്‍, അഡ്വ.സപ്തതി എം പി, അഡ്വ. അഭിലാഷ്‌ ച്രന്ദന്‍ (വൈസ്‌ പ്രസിഡന്റ്‌ ), അഡ്വ. ഇന്ദു ബി.ആര്‍. (ജോ. സ്രെകട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൂട് കുരുവിനെ പ്രതിരോധിയ്ക്കാനുള്ള എളുപ്പ വഴികള്‍

0
ഓരോ ദിവസവും ചൂട് അതികഠിനമായി കൊണ്ടിരിയ്ക്കുകയാണ്. ഭക്ഷണകാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട...

ഉഷ്ണതരംഗസാധ്യത ; തൊഴില്‍ സമയക്രമീകരണം മെയ് 15 വരെ, ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍...

ഒന്നര ഏക്കര്‍ പാടത്ത്‌ എള്ള്‌ കൃഷി ; ലാഭം കൊയ്യാന്‍ തയ്യാറെടുത്ത് പങ്കജാക്ഷന്‍

0
അടൂര്‍ : പള്ളിക്കല്‍ തോട്ടുവ ഭാഗത്തെ കുളഞ്ഞിക്കാട്ടില്‍ ഏലായില്‍ എള്ളിന്‍ പൂമണം...

ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ്ക്ക് സാധ്യത

0
മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിന്റെ ചില ഭാഗങ്ങളിൽ ഇന്ന് രാത്രി 11 വരെ...