Tuesday, May 14, 2024 8:33 pm

ഒന്നര ഏക്കര്‍ പാടത്ത്‌ എള്ള്‌ കൃഷി ; ലാഭം കൊയ്യാന്‍ തയ്യാറെടുത്ത് പങ്കജാക്ഷന്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പള്ളിക്കല്‍ തോട്ടുവ ഭാഗത്തെ കുളഞ്ഞിക്കാട്ടില്‍ ഏലായില്‍ എള്ളിന്‍ പൂമണം നിറഞ്ഞ്‌ പരക്കുന്നു. തോട്ടുവ ലാലി ഭവനം പങ്കജാക്ഷനാണ്‌ ഒന്നര ഏക്കര്‍ പാടത്ത്‌ എള്ള്‌ കൃഷി ചെയ്‌തിരിക്കുന്നത്‌. ഇളംപള്ളില്‍ ഗ്രൂപ്പ്‌ ഫാമിങ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ കൃഷി. മൂന്ന്‌ മാസം കൊണ്ട്‌ വിളവെടുപ്പിനൊരുങ്ങി. വരള്‍ച്ച രൂക്ഷമായ ഇക്കാലത്ത്‌ മുണ്ടകന്‍ കൃഷി പോലും നടത്താന്‍ മടിക്കുമ്പോഴാണ്‌ അവര്‍ക്ക്‌ മുന്നില്‍ പുതിയ നേട്ടം പങ്കജാക്ഷന്‍ കൊയ്‌തെടുക്കുന്നത്‌. നെല്‍കൃഷി യുടെ ഇടവേളയിലാണ്‌ എള്ള്‌ കൃഷി തുടങ്ങിയത്‌. മഴ മാറി നിന്നതിനാല്‍ പൂ കൊഴിഞ്ഞില്ല. എള്ളിന്റെ വിളവെടുപ്പ്‌ കഴിഞ്ഞാല്‍ നെല്‍കൃഷി തുടങ്ങാനാണ്‌ പദ്ധതി.

പഴയ കാലത്ത്‌ നാട്ടിന്‍ പുറങ്ങളിലെ വയലുകളില്‍ എള്ളുകൃഷി വ്യാപകമായിരുന്നു. എള്ളെണ്ണ മലയാളിയുടെ ഭക്ഷ്യവസ്‌തുവുമായിരുന്നു. എന്നാല്‍ ഇന്ന്‌ എള്ള്‌ കൃഷി പേരിന്‌ പോലുമില്ലാത്ത സ്ഥിതിയായി. സാധാരണയായി മകരം, കുംഭമാസങ്ങളിലെ രാത്രിയില്‍ മഞ്ഞും പകല്‍ സമയത്തെ കടുത്ത ചൂടുമാണ്‌ എള്ളിന്‌ അനുയോജ്യമായ കാലാവസ്ഥ. ഒരു കാലത്ത്‌ മകരക്കൊയ്‌ത്ത് കഴിഞ്ഞ്‌ പാടങ്ങളില്‍ സുലഭമായി കൃഷി ചെയ്‌ത വിളയായിരുന്നെങ്കിലും വാഴയും മറ്റ്‌ വിളകളും വന്നതോടെ ക്രമേണെ ഇല്ലാതാവുകയായിരുന്നു. ഇന്ന്‌ എള്ള്‌ കൃഷി പേരിന്‌ പോലുമില്ലാത്ത സ്ഥിതിയായി. താരതമ്യേന നടീല്‍ ജോലികള്‍ക്കടക്കം ചെലവ്‌ കുറഞ്ഞ എള്ളിന്‌ ആയുര്‍വേദ മാര്‍ക്കറ്റുകളിലടക്കം വലിയ ഡിമാന്റാണ്‌. അന്യം നിന്ന്‌ പോകുന്ന കൃഷി തിരിച്ച്‌ കൊണ്ടുവരിക എന്നതാണ്‌ പങ്കജാക്ഷന്റെ ലക്ഷ്യം. നാടന്‍ എള്ളിന്‌ ആവശ്യ ക്കാരേറെയാണെന്ന്‌ കര്‍ഷകര്‍ പറയുന്നു. എള്ള്‌ പൂത്ത്‌ പാകമായതോടെ ഇവ പിഴുത്‌ ചെറിയ കറ്റകളാക്കി അടുക്കും. മുന്ന്‌ ദിവസം കഴിയുന്നതോടെ ഇല പൊഴിയും. അതിന്‌ ശേഷം ഇലകളഞ്ഞ്‌ വെയിലത്തു വച്ച്‌ ഉണക്കും. ഇതോടെ എള്ള്‌ പൊട്ടിക്കിട്ടും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം ; ഒരാള്‍ മരിച്ചു

0
ന്യൂഡല്‍ഹി: ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ്...

തിരുവനന്തപുരത്ത് മകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു

0
തിരുവനന്തപുരം: മലയൻകീഴിൽ മകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു. മലയൻകീഴ് സ്വദേശി രാജേന്ദ്രൻ...

രാജ്യത്ത് ജനാധിപത്യം പാണാധിപത്യമായി മാറി ; വെള്ളാപ്പള്ളി നടേശൻ

0
കോന്നി : രാജ്യത്ത് ജാനാധിപത്യ വ്യവസ്ഥിതി പണാധിപത്യ വ്യവസ്ഥിതിയായി മാറിയെന്ന് എസ്...

സഹോദരനും കുടുംബവും ജയിലിലായപ്പോള്‍ തിരുവല്ലയില്‍ വന്ന് ഗാനമേള നടത്തിയ നെടുമ്പറമ്പില്‍ എന്‍.എം ജയിംസും (NEDSTAR)...

0
കൊച്ചി : സ്വന്തം അനിയനും കുടുംബവും ജയിലിലായപ്പോള്‍ തിരുവല്ലയില്‍ വന്ന് ഗാനമേള...