എക്സൈസ് തീരുവ കുറച്ച് വിലവർദ്ധന ഒഴിവാക്കണം : പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എക്സൈസ് തീരുവ കുറച്ച് ഇന്ധന വിലവർദ്ധനവ് ഒഴിവാക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി ആവശ്യപ്പെട്ടു. മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ പെട്രോൾ, ഡീസൽ എക്സൈസ് തീരുവ യഥാക്രമം 9.48, 3.56 രൂപയായിരുന്നു. ഇപ്പോൾ അതു 32.98, 31.83 രൂപയാണ്. ക്രൂഡോയിൽ വില 30 ഡോളറിലേക്ക് വരെ കൂപ്പുകുത്തിയപ്പോൾ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ 12 തവണ തീരുവ കൂട്ടിയതുകൊണ്ടാണ് ഈ വൻ വർദ്ധനവ് ഉണ്ടായത്.

ഇപ്പോൾ ക്രൂഡോയിൽ വില വർധനവിന്റെ പേരിൽ ഇന്ധന വില കൂട്ടുമ്പോൾ കുറഞ്ഞപ്പോൾ കവർന്നെടുത്ത തുകയുടെ ആനുകൂല്യം ജനങ്ങൾക്ക് നൽകാനുള്ള മിനിമം മര്യാദ എങ്കിലും പ്രകടിപ്പിക്കണം. ജനങ്ങളെ ബന്ധികളാക്കി നടത്തുന്ന പകൽക്കൊള്ളയ്ക്ക് തുല്യമാണ് ഇതെന്നും സമസ്ത മേഖലകളെയും ബാധിക്കുന്ന ഈ ഗുരുതര പ്രശ്നത്തിൽ പുനരാലോചനക്ക് കേന്ദ്രസർക്കാർ തയ്യാറാകണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.

ഭീമമായ ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഹാബേൽ ഫൗണ്ടേഷൻ തിരുവല്ല കെ.എസ്.ആർ.ടി.സി. കോർണറിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. ഡോ. സൈമൺ ജോൺ, റോയ് വർഗീസ്, മോഹനൻ  ഇലവുങ്കൽ, ബാബു മോഹൻ, ദിലീപ് കുമാർ പി ജി, പ്രസാദ് വി ടി, ജോസ് പള്ളത്തിചിറ, എം.സി. ജെയിംസ്, ഷാജി പാമല, ജോസ് ചേലമൂല, എം. ടി. കുട്ടപ്പൻ, സച്ചു സാബു എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...