Thursday, April 18, 2024 8:29 am

ഗിയറുള്ള സൈക്കിള്‍ ഓടിക്കാന്‍ ലൈസന്‍സ് വേണമെന്ന് അമ്മ ; അപേക്ഷയുമായി പോലീസ് സ്റ്റേഷനിൽ എത്തി നാലാം ക്ലാസുകാരന്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : നാലാംക്ലാസുകാരന്‍ മകന് സൈക്കിളുമായി റോഡില്‍ പോവണമെന്ന ആഗ്രഹത്തിന് തടയിടാന്‍ അമ്മ കണ്ടെത്തിയ ഉപായത്തില്‍ കുഴങ്ങി പോലീസ്. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. റോഡിലൂടെ ഗിയറുള്ള സൈക്കിള്‍ ഓടിക്കാന്‍ ലൈസന്‍സ് നല്‍കണമെന്ന അപേക്ഷയുമായി നാലാം ക്ലാസുകാരന്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പോലീസ് സ്റ്റേഷനിലെത്തിയത്. ഹണി കോട്ടേജില്‍ രാജേഷ് ഗ്രീഷ്മ ദമ്പതികളുടെ മകനായ ദേവനാഥാണ് വിചിത്ര ആവശ്യവുമായി പോലീസിനെ സമീപിച്ചത്.

Lok Sabha Elections 2024 - Kerala

ബുക്കില്‍ നിന്ന് കീറിയെടുത്ത കടലാസില്‍ എഴുതിയ കത്തിന്‍റെ ഉള്ളടക്കം ഇതാണ്. എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അനുവാദം തരണം. റോഡിലൂടെ സൈക്കിള്‍ ഓടിക്കാനുള്ള അനുവാദം തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അപേക്ഷ കണ്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. മൂന്ന് മാസം മുന്‍പ് അമ്മാവന്മാരാണ് ദേവനാഥിന് വിദേശനിര്‍മ്മിതമായ ഗിയറുള്ള സൈക്കിള്‍ സമ്മാനം നല്‍കിയത്. കാല്‍ എത്താതിരുന്നിട്ടും മൂന്ന് മാസം ഏറെ പരിശ്രമിച്ചാണ് സൈക്കിള്‍ ദേവനാഥ് പഠിച്ചെടുത്തത്.

സ്കൂളിലേക്ക് സൈക്കിളുമായി പോകണമെന്ന മകന്‍റെ ആഗ്രഹത്തിന് തടയിടാനായി ലൈസന്‍സ് വേണമെന്ന് അമ്മ പറഞ്ഞത് നാലാം ക്ലാസുകാരന്‍ സീരിയസായി എടുക്കുകയായിരുന്നു. ലൈസന്‍സില്ലാതെ സൈക്കിള്‍ ഓടിച്ചാല്‍ വണ്ടി പോലീസ് പിടിക്കുമെന്ന ഭയത്തേത്തുടര്‍ന്നാണ് പോലീസിനെ നാലാം ക്ലാസുകാരന്‍ സമീപിച്ചത്. വീട്ടിൽ രക്ഷിതാക്കളില്ലാത്ത സമയത്തായിരുന്നു അപേക്ഷയുമായി കുട്ടി സ്റ്റേഷനിലെത്തിയത്. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് കുട്ടിയെ മിഠായി നല്‍കി രക്ഷിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം അയയ്ക്കുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദു​ബാ​യി​ൽ മ​ഴ ശക്തമാകുന്നു ; ഇന്നും വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

0
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി. ക​ന​ത്ത...

മു​ക്ക​ത്ത് ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് അപകടം ; ബൈ​ക്ക് യാ​ത്രി​ക​ൻ മരിച്ചു

0
കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം. മ​ല​പ്പു​റം ഊ​ർ​ങ്ങാ​ട്ടി​രി...

ഇനി അവർ സൂരജും തനായയും ; വിവാദ സിംഹങ്ങള്‍ക്ക് പുതിയ പേര് ശുപാര്‍ശചെയ്ത് ബംഗാള്‍...

0
ഡൽഹി: പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ...

ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് കുട്ടികൾ മു​ങ്ങി മ​രി​ച്ചു

0
ഡ​ൽ​ഹി: ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് കൗ​മാ​ര​ക്കാ​ർ മു​ങ്ങി മ​രി​ച്ച നിലയിൽ. ഡ​ൽ​ഹി​യി​ലെ...