Saturday, May 4, 2024 10:25 pm

എക്സൈസ് തീരുവ കുറച്ച് വിലവർദ്ധന ഒഴിവാക്കണം : പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എക്സൈസ് തീരുവ കുറച്ച് ഇന്ധന വിലവർദ്ധനവ് ഒഴിവാക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി ആവശ്യപ്പെട്ടു. മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ പെട്രോൾ, ഡീസൽ എക്സൈസ് തീരുവ യഥാക്രമം 9.48, 3.56 രൂപയായിരുന്നു. ഇപ്പോൾ അതു 32.98, 31.83 രൂപയാണ്. ക്രൂഡോയിൽ വില 30 ഡോളറിലേക്ക് വരെ കൂപ്പുകുത്തിയപ്പോൾ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ 12 തവണ തീരുവ കൂട്ടിയതുകൊണ്ടാണ് ഈ വൻ വർദ്ധനവ് ഉണ്ടായത്.

ഇപ്പോൾ ക്രൂഡോയിൽ വില വർധനവിന്റെ പേരിൽ ഇന്ധന വില കൂട്ടുമ്പോൾ കുറഞ്ഞപ്പോൾ കവർന്നെടുത്ത തുകയുടെ ആനുകൂല്യം ജനങ്ങൾക്ക് നൽകാനുള്ള മിനിമം മര്യാദ എങ്കിലും പ്രകടിപ്പിക്കണം. ജനങ്ങളെ ബന്ധികളാക്കി നടത്തുന്ന പകൽക്കൊള്ളയ്ക്ക് തുല്യമാണ് ഇതെന്നും സമസ്ത മേഖലകളെയും ബാധിക്കുന്ന ഈ ഗുരുതര പ്രശ്നത്തിൽ പുനരാലോചനക്ക് കേന്ദ്രസർക്കാർ തയ്യാറാകണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.

ഭീമമായ ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഹാബേൽ ഫൗണ്ടേഷൻ തിരുവല്ല കെ.എസ്.ആർ.ടി.സി. കോർണറിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. ഡോ. സൈമൺ ജോൺ, റോയ് വർഗീസ്, മോഹനൻ  ഇലവുങ്കൽ, ബാബു മോഹൻ, ദിലീപ് കുമാർ പി ജി, പ്രസാദ് വി ടി, ജോസ് പള്ളത്തിചിറ, എം.സി. ജെയിംസ്, ഷാജി പാമല, ജോസ് ചേലമൂല, എം. ടി. കുട്ടപ്പൻ, സച്ചു സാബു എന്നിവർ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൂഞ്ചിൽ വ്യോമസേനാംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രണം : അഞ്ച് സൈനിക‍ര്‍ക്ക് പരിക്കേറ്റു

0
ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ...

ആനിക്കാട് പഞ്ചായത്തിൽ മണ്ണെടുപ്പ് നാട്ടുകാർ തടഞ്ഞു

0
മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ ഹനുമാൻ കുന്നിൽ തൊട്ടിപ്പടി കൊച്ചു വടക്കേൽപ്പടി റോഡിനു...

പ്രധാനമന്ത്രിയെന്ന പദവിയോട് മാന്യത പുലർത്താൻ നരേന്ദ്ര മോദി തയ്യാറാവണം : എസ്ഡിപിഐ

0
പത്തനംതിട്ട : രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന പദവിയോട് മാന്യത പുലർത്താൻ നരേന്ദ്ര...

ശബരിമലയില്‍ ഇനി ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം

0
പത്തനംതിട്ട: അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ...