Monday, May 6, 2024 3:10 pm

കണ്ണൂരിലെ ഉരുളിക്കള്ളന്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തികച്ചും മാന്യമായി വേഷം ധരിച്ച് വാടകയ്ക്ക് സാധനങ്ങള്‍ കൊടുക്കുന്ന കടകളില്‍ കയറി ഉരുളിയും വാങ്ങി മുങ്ങുന്ന യുവാവ് പിടിയിലായി. ഇരിക്കൂറിനടുത്തെ കോളോട്ടെ വരത്തന്‍കണ്ടി വീട്ടില്‍ വി കെ രോഹിത് എന്ന ഇരുപത്തിരണ്ടുകാരനാണ് പിടിയിലായത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

ഇയാളുടെ സഹായിയെ പിടികൂടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. തളാപ്പ്, കണ്ണൂര്‍, താഴെ ചൊവ്വ എന്നിവിടങ്ങളിലെ കടകളില്‍ നിന്നാണ് ഇയാള്‍ ഉരുളികള്‍ അടിച്ച് മാറ്റിയത്. വാടകയ്ക്ക് എന്ന പേരില്‍ വാങ്ങിച്ച ശേഷം മറിച്ചുവില്‍ക്കുന്നതായിരുന്നു ഇയാളുടെ രീതി. ശ്രീകണ്ഠാപുരം, കാട്ടമ്പള്ളി, ചക്കരക്കല്ല് മേഖലകളിലാണ് ലക്ഷങ്ങള്‍ വിലയുള്ള ഓട്ടുരുളികള്‍ ഇയാള്‍ വിറ്റത്. ഇയാള്‍ വില്‍പന നടത്തിയ എട്ട് ഓട്ടുരുളിയും പോലീസ് കണ്ടെത്തി.

അഞ്ച് ലക്ഷത്തോളം വിലയുള്ള ഉരുളികള്‍ ഒന്നരലക്ഷം രൂപയ്ക്കാണ് വിറ്റത്. ജീന്‍സും ഷര്‍ട്ടുമിട്ട് ടിപ് ടോപ്പില്‍ കാറിലാണ് മോഷ്ടാക്കള്‍ കടയിലെത്തിയത്. ഉരുളി വിറ്റ പണവുമായി പലയിടങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു ഇയാളും കൂട്ടാളിയും. തളാപ്പിലെ ബിജുവിന്റെ കടയിലേക്കായിരുന്നു മോഷ്ടാവ് ആദ്യമെത്തിയത്. ഒരാഴ്ചത്തേക്ക് കൊണ്ടുപോയ ഉരുളി മൂന്നാഴ്ചയായിട്ടും തിരികെ കിട്ടാഞ്ഞതിനാല്‍ ഫോണ്‍ വിളിച്ചപ്പോഴാണ് കള്ളക്കളി മനസിലായത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലിയേക്കര വടക്ക് മഹാദേവർ ഹനുമൽ ക്ഷേത്രത്തിൽ പുതുതായി നിർമിച്ച ആനക്കൊട്ടിലിന്‍റെ സമർപ്പണം നടന്നു

0
തിരുവല്ല : പാലിയേക്കര വടക്ക് മഹാദേവർ ഹനുമൽ ക്ഷേത്രത്തിൽ പുതുതായി നിർമിച്ച...

‘A4 പേപ്പറുകൾ ഉയർത്തിക്കാണിച്ചുള്ള വാർത്താസമ്മേളനം തെളിവാണെന്ന് കരുതിയവർക്ക് നല്ല നമസ്കാരം’ – വി ശിവൻകുട്ടി

0
തിരുവനന്തപുരം : മാത്യു കുഴൽനാടനെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി....

റോഡിന്‍റെ നവീകരണം വന്നാലും അറ്റകുറ്റപ്പണികൾ വന്നാലും മുക്കുഴിമുതൽ കുമ്പളന്താനംവരെയുള്ള ഭാഗം ഒഴിവാക്കുന്നുവെന്ന് പരാതി

0
റാന്നി : റോഡിന്‍റെ നവീകരണം വന്നാലും അറ്റകുറ്റപ്പണികൾ വന്നാലും മുക്കുഴിമുതൽ കുമ്പളന്താനംവരെയുള്ള...

വൈദ്യുതി നിയന്ത്രണം : സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നുവെന്ന് എംഎം ഹസന്‍

0
തിരുവനന്തപുരം : ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുകയില്ലെന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം ചീട്ടുകൊട്ടാരം...