കണ്ണൂരിലെ ഉരുളിക്കള്ളന്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തികച്ചും മാന്യമായി വേഷം ധരിച്ച് വാടകയ്ക്ക് സാധനങ്ങള്‍ കൊടുക്കുന്ന കടകളില്‍ കയറി ഉരുളിയും വാങ്ങി മുങ്ങുന്ന യുവാവ് പിടിയിലായി. ഇരിക്കൂറിനടുത്തെ കോളോട്ടെ വരത്തന്‍കണ്ടി വീട്ടില്‍ വി കെ രോഹിത് എന്ന ഇരുപത്തിരണ്ടുകാരനാണ് പിടിയിലായത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

ഇയാളുടെ സഹായിയെ പിടികൂടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. തളാപ്പ്, കണ്ണൂര്‍, താഴെ ചൊവ്വ എന്നിവിടങ്ങളിലെ കടകളില്‍ നിന്നാണ് ഇയാള്‍ ഉരുളികള്‍ അടിച്ച് മാറ്റിയത്. വാടകയ്ക്ക് എന്ന പേരില്‍ വാങ്ങിച്ച ശേഷം മറിച്ചുവില്‍ക്കുന്നതായിരുന്നു ഇയാളുടെ രീതി. ശ്രീകണ്ഠാപുരം, കാട്ടമ്പള്ളി, ചക്കരക്കല്ല് മേഖലകളിലാണ് ലക്ഷങ്ങള്‍ വിലയുള്ള ഓട്ടുരുളികള്‍ ഇയാള്‍ വിറ്റത്. ഇയാള്‍ വില്‍പന നടത്തിയ എട്ട് ഓട്ടുരുളിയും പോലീസ് കണ്ടെത്തി.

അഞ്ച് ലക്ഷത്തോളം വിലയുള്ള ഉരുളികള്‍ ഒന്നരലക്ഷം രൂപയ്ക്കാണ് വിറ്റത്. ജീന്‍സും ഷര്‍ട്ടുമിട്ട് ടിപ് ടോപ്പില്‍ കാറിലാണ് മോഷ്ടാക്കള്‍ കടയിലെത്തിയത്. ഉരുളി വിറ്റ പണവുമായി പലയിടങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു ഇയാളും കൂട്ടാളിയും. തളാപ്പിലെ ബിജുവിന്റെ കടയിലേക്കായിരുന്നു മോഷ്ടാവ് ആദ്യമെത്തിയത്. ഒരാഴ്ചത്തേക്ക് കൊണ്ടുപോയ ഉരുളി മൂന്നാഴ്ചയായിട്ടും തിരികെ കിട്ടാഞ്ഞതിനാല്‍ ഫോണ്‍ വിളിച്ചപ്പോഴാണ് കള്ളക്കളി മനസിലായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം : പോസ്റ്റ്മോർട്ടം ഇന്ന് ; പ്രതി വിനോദിനെ ഇന്ന്...

0
പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ...