Wednesday, May 15, 2024 11:19 am

ശ്രീലങ്കയിലെ സമൂഹമാധ്യമ വിലക്കിനെതിരെ മഹിന്ദ രാജപക്സെയുടെ മകൻ

For full experience, Download our mobile application:
Get it on Google Play

കൊളംബോ : രാജ്യത്തെ സമൂഹമാധ്യമ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കണമെന്ന് ശ്രീലങ്കയിലെ യുവജന കായിക വകുപ്പ് മന്ത്രിയും പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ മകനുമായ നമാല്‍ രാജപക്സെ ആവശ്യപ്പെട്ടു. ഇത്തരം നിരോധനങ്ങള്‍ തികച്ചും ഉപയോഗശൂന്യമാണെന്ന് അദ്ദേഹം പറഞ്ഞു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, വാടസാപ്പ് ഉള്‍പ്പടെയുള്ള എല്ലാ സമൂഹമാധ്യമങ്ങളുടെയും പ്രവര്‍ത്തനം സര്‍ക്കാര്‍ തടഞ്ഞിരുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയ്‌ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന വന്‍ പ്രതിഷേധങ്ങള്‍ക്കിടയിലാണ് സര്‍ക്കാരിന്‍റെ നടപടി.

സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനം തടഞ്ഞ നടപടിയോട് താന്‍ ഒരിക്കലും യോചിക്കില്ല. ഉപയോഗശൂന്യമായ നടപടിയാണിതെന്നും കൂടുതല്‍ പുരോഗമനപരമായി ചിന്തിക്കാന്‍ തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യം, രൂക്ഷമായ വിലക്കയറ്റം, വൈദ്യുതി മുടക്കം എന്നിവയ്‌ക്കെതിരെ പ്രതിഷേധിച്ച്‌ ജനങ്ങള്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച വരെ രാജ്യത്ത് 36 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്ത് തുടരുന്ന പ്രതിസന്ധിക്കെതിരെ പ്രതിഷേധിക്കാനാവശ്യപ്പെട്ട് കൊണ്ടുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നൂറുകണക്കിന് പ്രതിഷേധക്കാരാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒത്തുകൂടിയത്. ക്രമസമാധാനം നിലനിര്‍ത്തുന്നതിനും അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും അടിയന്തരാവസ്ഥ അനിവാര്യമാണെന്ന് രാജപക്‌സെ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ് ; അതിന് രാഷ്ട്രീയ നിറം വേണ്ട...

0
തിരുവനന്തപുരം : വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക്...

സൽമാൻ ഖാന്റെ വീടിന് നേരെ നടന്ന വെടിവെപ്പ് ; ഗുണ്ടാനേതാവ് രോഹിത് ഗോദാരെയ്‌ക്കും പങ്ക്...

0
മും​ബൈ: സൽമാൻ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് രോഹിത്...

കാറ്റിലും മഴയിലും പന്തളത്ത് വന്‍ കൃഷി നാശം

0
പന്തളം : കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും കർഷകനായ കുരമ്പാല മുള്ളംകോട്ട് കണ്ണന്‍റെ...

പച്ചക്കറികൾക്കും മീനിനുമെല്ലാം വില കുത്തനെ ഉയരുന്നു ; ജനങ്ങൾ പ്രതിസന്ധിയിൽ

0
കോലഞ്ചേരി: പച്ചക്കറികൾക്കും മീനിനും ഇറച്ചിക്കുമൊക്കെ വില കുത്തനെ ഉയർന്നതോടെ താളം തെറ്റിയിരിക്കുകയാണ്...