ശ്രീലങ്കയിലെ സമൂഹമാധ്യമ വിലക്കിനെതിരെ മഹിന്ദ രാജപക്സെയുടെ മകൻ

For full experience, Download our mobile application:
Get it on Google Play

കൊളംബോ : രാജ്യത്തെ സമൂഹമാധ്യമ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കണമെന്ന് ശ്രീലങ്കയിലെ യുവജന കായിക വകുപ്പ് മന്ത്രിയും പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ മകനുമായ നമാല്‍ രാജപക്സെ ആവശ്യപ്പെട്ടു. ഇത്തരം നിരോധനങ്ങള്‍ തികച്ചും ഉപയോഗശൂന്യമാണെന്ന് അദ്ദേഹം പറഞ്ഞു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, വാടസാപ്പ് ഉള്‍പ്പടെയുള്ള എല്ലാ സമൂഹമാധ്യമങ്ങളുടെയും പ്രവര്‍ത്തനം സര്‍ക്കാര്‍ തടഞ്ഞിരുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയ്‌ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന വന്‍ പ്രതിഷേധങ്ങള്‍ക്കിടയിലാണ് സര്‍ക്കാരിന്‍റെ നടപടി.

സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനം തടഞ്ഞ നടപടിയോട് താന്‍ ഒരിക്കലും യോചിക്കില്ല. ഉപയോഗശൂന്യമായ നടപടിയാണിതെന്നും കൂടുതല്‍ പുരോഗമനപരമായി ചിന്തിക്കാന്‍ തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യം, രൂക്ഷമായ വിലക്കയറ്റം, വൈദ്യുതി മുടക്കം എന്നിവയ്‌ക്കെതിരെ പ്രതിഷേധിച്ച്‌ ജനങ്ങള്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച വരെ രാജ്യത്ത് 36 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്ത് തുടരുന്ന പ്രതിസന്ധിക്കെതിരെ പ്രതിഷേധിക്കാനാവശ്യപ്പെട്ട് കൊണ്ടുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നൂറുകണക്കിന് പ്രതിഷേധക്കാരാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒത്തുകൂടിയത്. ക്രമസമാധാനം നിലനിര്‍ത്തുന്നതിനും അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും അടിയന്തരാവസ്ഥ അനിവാര്യമാണെന്ന് രാജപക്‌സെ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...