യാത്രക്കാരെത്തുന്നതിന് മുമ്പേ വിമാനം പോയി ; സംഭവം തിരുവനന്തപുരം എയർപോർട്ടിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിമാനത്താവളത്തില്‍ യാത്രക്കാരെത്തുന്നതിന് മുമ്പേ വിമാന സര്‍വീസ് നടത്തിയതായി പരാതി. യാത്രക്കാരെത്തുന്നതിന് മണിക്കൂറുകള്‍ മുമ്പ് തന്നെ വിമാനം പോയതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയവര്‍ പ്രതിഷേധം രേഖപ്പെടുത്തി. രാവിലെ 10.10ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പുലര്‍ച്ചെ നാല് മണിക്ക് സര്‍വീസ് നടത്തിയെന്നാണ് പരാതി.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വഴി ഖത്തറിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് നേരത്തെ പുറപ്പെട്ടത്. രാവിലെ 10.10ന് പുറപ്പെടുമെന്നായിരുന്നു വിവരം. റിപ്പോര്‍ട്ടിങ് സമയമായ ഏഴ് മണിക്ക് മുമ്പ് തന്നെ യാത്രക്കാര്‍ എത്തിയിരുന്നു. എന്നാല്‍ പുലര്‍ച്ചെ നാലരയ്‌ക്ക് തന്നെ വിമാനം പുറപ്പെട്ടുവെന്നാണ് യാത്രക്കാര്‍ക്ക് അറിയാന്‍ കഴിഞ്ഞത്.

വിമാനം പുറപ്പെടുന്ന സമയം സംബന്ധിച്ച്‌ മറ്റ് മുന്നറിയിപ്പുകള്‍ ഒന്നും തന്നെ വന്നിരുന്നില്ല എന്നാണ് യാത്രക്കാരുടെ പ്രതികരണം. ഇത് സംബന്ധിച്ച്‌ വിമാനക്കമ്പനി അധികൃതരുടെ വിശദീകരണമെത്തിയിട്ടില്ല. പൊതുവെ വിമാനങ്ങള്‍ നേരത്തെ പുറപ്പെടുന്നത് പതിവല്ലാത്തതിനാല്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വിമാനക്കമ്പനിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് യാത്രക്കാര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസും തൃശ്ശൂർ...

0
തിരുവനന്തപുരം : കേരളാ ക്രിക്കറ്റിന് പുതുമുഖം നൽകിയ കെ.സി.എൽ. (കേരളാ ക്രിക്കറ്റ്...

മുട്ടിൽ മരംമുറിക്കേസ് : അഗസ്റ്റിന്‍ സഹോദരങ്ങൾ ഇന്ന് കോടതിയിൽ ഹാജരാകും

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളും റിപ്പോര്‍ട്ടര്‍ ടിവി...