Wednesday, May 8, 2024 1:16 pm

യുഎഇയിൽ മലയാളി ബൈക്ക് റൈഡർ അപകടത്തിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബായ് : കോഴിക്കോട്​ സ്വദേശിയായ ബൈക്ക്​ റൈഡർ യു.എ.ഇയിൽ ബൈക്ക്​ അപകടത്തിൽ മരിച്ചു. ബാലുശേരി എസ്​റ്റേറ്റ്​മുക്ക്​ സ്വദേശി ജപിൻ ജയപ്രകാശാണ് (37)​ മരിച്ചത്​. ശനിയാഴ്ച രാവിലെ ബൈക്ക് റൈഡിനിടെ ഫുജൈറ ദിബ്ബയിലാണ്​ അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൽബയിലെ ആശുപത്രിയിൽ. രാജ്യാന്തര ബൈക്ക്​ റൈഡിൽ പ​ങ്കെടുത്തിട്ടുള്ള താരമാണ്​ ജപിൻ. ദുബായ് മോട്ടോർ സിറ്റിയിലെ ഓട്ടോഡ്രാമിലെ സർക്യൂട്ടിൽ മലയാളികൾക്കൊപ്പം പരിശീലനം നടത്തിയിരുന്നു.

ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ അറ്റസ്റ്റേഷൻ സർവീസായ ഐവിഎസിലെ ജീവനക്കാരനായിരുന്നു. ഭാര്യ : ഡോ.അഞ്ജു ജപിൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ബന്ധുക്കൾ പറഞ്ഞു. യുഎഇയിൽ മലയാളികളുൾപ്പെടുന്ന ബൈക്ക് റൈഡേഴ്സിന്റെ ഒട്ടേറെ സംഘങ്ങളുണ്ട്. ഇതിൽ അംഗമാണ് ജപിൻ. സംഘങ്ങൾ അവധി ദിവസങ്ങളിൽ ഫുജൈറ, റാസൽഖൈമ തുടങ്ങിയ വടക്കൻ എമിറേറ്റുകളിൽ പതിവായി റൈഡ് നടത്താറുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹസനെ നിയമിച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം ; സുധാകരൻ സ്ഥാനം ഏറ്റെടുക്കുന്നത് സാധാരണ സംഭവം...

0
ന്യൂഡൽഹി: കെ സുധാകരന്‍റെ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് ഒരു സാധാരണ...

അജ്മാനിൽ ഇന്ത്യക്കാരിയെ കുത്തിക്കൊന്ന് വ്യാപാരസ്ഥാപനത്തിന് തീയിട്ടു

0
അജ്മാൻ: യുവതിയെ കുത്തിക്കൊലപ്പെടുത്തിയശേഷം വ്യാപാരസ്ഥാപനത്തിന് തീയിട്ടയാളെ അജ്മാൻ പോലീസ് അറസ്റ്റ്ചെയ്തു. പഞ്ചാബ്...

മാരുതി സുസുക്കി ജിംനിയുടെ വിൽപ്പന താഴേക്കാണെന്ന് റിപ്പോര്‍ട്ട്

0
കഴിഞ്ഞ കുറേ മാസങ്ങളായി മാരുതി സുസുക്കി ജിംനിയുടെ വിൽപ്പന താഴേക്കാണെന്ന് റിപ്പോര്‍ട്ട്....

പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ല – കെ.സി.വേണുഗോപാൽ

0
ന്യൂഡൽഹി : പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി...